കോഴിക്കോട്: കോവിഡ് വ്യാപന ഘട്ടത്തിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ മദ്യഷാപ്പുകള്‍ സർക്കാർ ഇന്ന് തുറക്കുകയും ചെയ്തു. ഇതിനെതിരെ വിമർശനം ഉയരുന്നു. ആരാധനാലയങ്ങള്‍ തുറക്കാത്തതിനെയും മദ്യഷാപ്പുകള്‍ തുറന്നതിനെയും താരതമ്യം ചെയ്യുന്നത് ഭക്തരെ അവഹേളിക്കലാണെന്ന് ഐ.എന്‍.എല്‍.
ബിവറേജസ് കോര്‍പ്പറേഷെന്റ ഔട്ട്ലെറ്റുകള്‍ക്ക് മുമ്ബില്‍ ക്യൂ നീളുകയാണെന്നും പള്ളികളും ക്ഷേത്രങ്ങളും തുറന്നുകൊടുക്കാതിരിക്കുന്നത് സർക്കാരിന്റെ മതവിരുദ്ധ നിലപാടിെന്റ ഭാഗമാണെന്നുമുള്ള പ്രചാരണത്തിനെതിരെയാണ് ഐ.എന്‍.എല്‍ ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ വിമർശനം ഉയർത്തിയത്. ഇത്തരം ദുഷ്പ്രചാരണം തീര്‍ത്തും ദുഷ്ടലാക്കോടെയുള്ളതും ഭക്തജനങ്ങളെ അപമാനിക്കലുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
”മക്കയിലെയും വത്തിക്കാനിലെയും ആരാധനാലയങ്ങള്‍ വരെ കോവിഡ് വ്യാപനം കാരണം പൂര്‍ണമായും പൂട്ടിയിടേണ്ടി വന്നു. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഇക്കൊല്ലവും ഹജ്ജ് പ്രതീകാത്മകമാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീഷണി തുടരുകയാണ്. സാമാന്യജനത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിന് പകരം മത, രാഷ്ട്രീയ നേതൃത്വം ദുഷ്പ്രചാരണവുമായി രംഗത്തുവരുന്നത് വിഷയം വര്‍ഗീയവത്കരിച്ച് മുതലെടുപ്പ് നടത്താനാനേ ഉപകരിക്കൂ” -അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments