തായ്പേ: കോവിഡ് മഹാമാരിക്കിടയിലും ചൈനയുടെ ലക്ഷ്യം സാമ്രാജ്യ വികസനം എന്ന ആശയം. തങ്ങളുടെ ലക്ഷ്യസാക്ഷാത്ക്കരണത്തിനായി തായ്‌വാന്റെ വ്യോമപ്രതിരോധ മേഖലയ്ക്ക് മുകളിലൂടെ യുദ്ധ വിമാനങ്ങള്‍ പറത്തി ചൈന പ്രകോപനം സൃഷ്ടിച്ചു. 28 യുദ്ധവിമാനങ്ങളാണ് തായ്‌വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് പറന്നത്. അതേസമയം, സ്വയം ഭരണപ്രദേശമായ തായ്‌വാന് നേരെ ചൈന നടത്തുന്ന ഏറ്റവും വലിയ അതിക്രമമാണിതെന്ന് തായ്‌വാന്‍ പ്രതിരോധമന്ത്രാലയം ആരോപിച്ചു. യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി അടുക്കുന്നതിനോടുള്ള ചൈനയുടെ അതൃപ്തിയാണ് ഈ നീക്കത്തിലൂടെ കാണുന്നതെന്ന് അന്താരാഷ്ട്ര നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
Read Also : കോവിന്‍ ആപ്പ് സംബന്ധിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഏപ്രില്‍ 12ന് ചൈന ഇതിന് സമാനമായി 25 യുദ്ധവിമാനങ്ങള്‍ പറത്തിയിരുന്നു. ഫൈറ്റര്‍ ജെറ്റുകള്‍, ബോംബര്‍ വിമാനങ്ങള്‍, മുങ്ങിക്കപ്പലുകള്‍ക്ക് എതിരെ ആക്രമണം നടത്തുന്ന ആന്റി സബ്മറൈന്‍ വിമാനങ്ങള്‍ എന്നിവയാണ് ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്.
തായ്‌വാന്‍ നിരന്തരമായി ചൈനയുടെ മേധാവിത്വത്തെ ചോദ്യം ചെയ്തുവരികയാണ്. ഏറ്റവുമൊടുവില്‍ തായ്‌വാന് ആവശ്യമായ കോവിഡ് വാക്സിന്‍ യുഎസില്‍ നിന്നാണ് വാങ്ങിയത്. ചൈന വാക്സിന്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നെങ്കിലും തായ്‌വാന്‍ അനുമതി നല്‍കിയില്ല. ജൂണ്‍ ആറിന് യുഎസിന്റെ ജെറ്റ് വിമാനത്തിലാണ് തായ്‌വാനില്‍ 75,000 ഡോസ് വാക്സിന്‍ എത്തിച്ചത്. ഇത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു.
Post Your Comments