Latest NewsKeralaIndiaNews

‘മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ കൊടുത്ത് ഐഷ പെട്ടു, ശിവൻകുട്ടിയണ്ണൻ പറഞ്ഞത് പോലെ ചെയ്‌താൽ മതിയായിരുന്നു’: ശങ്കു ടി ദാസ്

തിരുവനന്തപുരം: ചോദ്യം ചെയ്യലിനായി സിനിമാ പ്രവർത്തക ഐഷ സുൽത്താനയോട് കവരത്തി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചതോടെ സേവ് ലക്ഷദ്വീപുകാർ ധർമ്മസങ്കടത്തിലായിരിക്കുകയാണ്. സത്യത്തിൽ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ കൊടുത്തു ആയിഷ സുൽത്താന പെടുകയാണ് ചെയ്തതെന്ന് രാഷ്ട്രീയ നിരീക്ഷകനും ബിജെപി നേതാവുമായ ശങ്കു ടി ദാസ്. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ശങ്കുവിന്റെ പരിഹാസം.

‘സത്യത്തിൽ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ കൊടുത്തു ആയിഷ സുൽത്താന പെടുകയാണ് ചെയ്തത്. ടിയാരി ഞായറാഴ്ച വൈകുന്നേരം 4.30ന് കവരത്തി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ഹൈക്കോടതി നിർദ്ദേശം. മുൻ‌കൂർ ജാമ്യം ഇല്ല. ശിവൻകുട്ടിയണ്ണൻ പറഞ്ഞത് പോലെ തിരോന്തൊരത്ത് പോയി മുഖ്യമന്ത്രിയെ ഒന്ന് കണ്ടാൽ മതിയായിരുന്നു’വെന്ന് ശങ്കു ടി ദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:നടി സാന്ദ്രാ തോമസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരായ ‘ബയോ വെപ്പൺ’ പരാമർശത്തെ തുടർന്നു രാജ്യദ്രോഹക്കുറ്റത്തിന് പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് ഐഷ മുൻ‌കൂർ ജാമ്യാപേക്ഷ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഐഷയ്ക്ക് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കേസിൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

ഇതുകൂടാതെ, ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തി വരുന്ന ഭരണപരിഷ്‌കാരങ്ങൾ നിർത്തിവെയ്പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ഭാരവാഹി നൗഷാദലി നൽകിയ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. ഭരണപരിഷ്‌കരങ്ങള്‍ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button