Latest NewsNewsIndiaCrime

പ്രതിശ്രുത വരനൊപ്പം ഷോപ്പിംഗിനു പോയ മകളുടെ മൃതദേഹം നടുറോഡില്‍: ഞെട്ടിത്തരിച്ച്‌ അച്ഛന്‍

ടീനയെ വിവാഹം കഴിക്കാന്‍ ജിതിന് താത്പര്യമില്ലായിരുന്നു

ബറേലി: മകളുടെ വിവാഹം ബന്ധുക്കളെ ക്ഷണിച്ചതിനു ശേഷം തിരിച്ചു വരുന്ന വഴിയിൽ അച്ഛൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. നടുറോഡില്‍ ആളുകൾ കൂടിനിൽക്കുന്നത് കണ്ടു ചെന്ന് നോക്കിയപ്പോൾ കണ്ടത് മകളുടെ മൃതദേഹമാണ്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.

പത്തൊന്‍പതുകാരിയായ ടീനയാണ് മരിച്ചത്. ജൂണ്‍ 20ന് ടീനയും കാമുകൻ ജിതിനുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നു. തിങ്കളാഴ്ച ടീനയുടെ പിതാവ് വിവാഹം ക്ഷണിക്കുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ജിതിൻ വീട്ടിൽ എത്തുകയും ടീനയെ ഷോപ്പിങിന് എന്ന് പറഞ്ഞു കൂട്ടികൊണ്ടു പോകുകയും ചെയ്തു. എന്നാൽ പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ജിതിനെ പോലീസ് അറസ്റ് ചെയ്തു.

read also: ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം, കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് ചാർജ് ചെയ്തു

ടീനയെ വിവാഹം കഴിക്കാന്‍ ജിതിന് താത്പര്യമില്ലായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെങ്കിലും വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഇതിനെ ചൊല്ലി പരസ്പരം തര്‍ക്കിച്ചിരുന്നതായും ജിതിന്‍ പൊലീസിനോട് പറഞ്ഞു. ജിതിൻ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ ടീനയെ കഴുഞ്ഞ് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജിതിനെ കൂടാതെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button