Latest NewsNewsIndia

ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സ്വർണമാല ഊരി നല്‍കി: യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് എം.കെ സ്റ്റാലിന്‍

ആര്‍. സൗമ്യ എന്ന യുവതിയാണ് സറ്റാലിന്‍ മേട്ടൂര്‍ ഡാം സന്ദര്‍ശിക്കാനെത്തിയ വേളയിൽ സ്വര്‍ണമാല നൽകിയത്

ചെന്നൈ : ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ആകെയുള്ള സമ്പാദ്യമായ രണ്ട് പവന്റെ മാല സംഭാവന ചെയ്ത യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് തമിഴ്​നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.  ആര്‍. സൗമ്യ എന്ന യുവതിയാണ് സറ്റാലിന്‍ മേട്ടൂര്‍ ഡാം സന്ദര്‍ശിക്കാനെത്തിയ വേളയിൽ സ്വര്‍ണമാല നൽകിയത്. ഒപ്പം ഒരു കത്തും നൽകിയിരുന്നു.

ന്യൂമോണിയ ബാധിച്ച്​ മാതാവ് മരിച്ചതാണെന്നും ആവിൻ മിൽക്കിൽ നിന്നും വിരമിച്ച പിതാവിനൊപ്പം വാടകവീട്ടിലാണ്​ താമസിക്കുന്നതെന്നുമാണ് കത്തിൽ സൗമ്യ എഴുതിയിരുന്നത്. മാതാവിന്‍റെ ചികിത്സക്കായി അച്ഛൻ ജോലിയിൽ നിന്ന്​ വിരമിച്ചപ്പോൾ ലഭിച്ച സമ്പാദ്യത്തിൽ നിന്ന്​ കുടുംബം 13 ലക്ഷത്തിലേറെ രൂപ ചെലവാക്കിയതായും കത്തിൽ പറയുന്നു. രണ്ട്​ സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കുക കൂടി ചെയ്​തതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. പിതാവിന്‍റെ പെൻഷനിലാണ്​ കുടുംബം കഴിഞ്ഞുപോകുന്നത്​. കൈവശം പണമില്ലാത്തതതിനാലാണ്​ ദുരിതാശ്വാസ നിധിയിലേക്ക്​ മാല ഊരി നൽകിയതെന്നും സൗമ്യ കത്തിൽ പറയുന്നു. ഒപ്പം തന്‍റെ അവസ്​ഥ പരിഗണിച്ച്​ ഒരു സ്വകാര്യ സ്ഥാപനത്തിലെങ്കിലും ജോലി തരപ്പെടുത്തി നൽകണമെന്നും സൗമ്യ കത്തിൽ അഭ്യർഥിച്ചു.

Read Also :  കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് തെളിഞ്ഞിട്ടും നേതാക്കളെ മന:പൂര്‍വ്വം കുടുക്കാനൊരുങ്ങി പൊലീസ്

യുവതി നൽകിയ സ്വര്‍ണമാലയും കത്തും ട്വിറ്ററിലൂടെ പങ്കുവെച്ചാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കുടുംബത്തിന്‍റെ അവസ്​ഥ ബോധ്യമായതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലി നൽകുമെന്നും ​ സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button