തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് തെളിഞ്ഞിട്ടും നേതാക്കളെ മന:പൂര്‍വ്വം കുടുക്കാനൊരുങ്ങി പൊലീസ്. കണ്ടെടുത്ത പണം തങ്ങളുടേതല്ലെന്ന് ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും പാര്‍ട്ടിയെ വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട്. കണ്ടെടുത്ത പണം ബി.ജെ.പിയുടേത് തന്നെയെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇത് ഹവാല പണമാണെന്നും കേസിലെ പരാതിക്കാരനായ ധര്‍മരാജന് പണം വിട്ടുനല്‍കരുതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പണം തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ധര്‍മരാജന്റെ ഹര്‍ജിയിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
Read Also : ‘വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകെട്ടി പേടിപ്പിക്കുന്നോ ? ബിജെപി നേതാവിനെതിരെ എം.വി.ജയരാജന്‍
ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് ബി.ജെ.പിക്ക് പ്രതികൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പണം എത്തിച്ചത് കര്‍ണാടകത്തില്‍ നിന്നാണെന്ന് പൊലീസ് പറയുന്നു. ” ബി.ജെ.പിയുടെ നേതാക്കള്‍ പറഞ്ഞ പ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ച ഹവാല പണമാണിത്. ആലപ്പുഴയിലെ ജില്ലാ ട്രഷറര്‍ക്ക് നല്‍കാനാണ് ഈ പണം കൊണ്ടു വന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ഒരു മാസത്തിനിടെ ധര്‍മരാജന്‍ ഹവാലപ്പണം കൊണ്ടു വന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും’ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രണ്ട് ലക്ഷം രൂപവരെ കൈവശം വയ്ക്കാനാണ് ചട്ടപ്രകാരം അനുമതി. എന്നാല്‍ ധര്‍മരാജന്റെ ഡ്രൈവര്‍ സന്ദീപിന്റെ കൈവശം മൂന്നരക്കോടി രൂപ ഉണ്ടായിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന ഒന്നും തന്നെ ധര്‍മരാജന്‍ കാണിച്ചിട്ടില്ല. ഈ ഉറവിടം വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ തന്നെ അത് പുനഃപരിശോധിക്കണമെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments