Latest NewsKeralaNews

പര്‍ദ്ദ ധരിച്ചെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല കവര്‍ന്നു, സംഭവം ഇന്ന് രാവിലെ 5.45ന്

തിരുവനന്തപുരം: വര്‍ക്കലയില്‍ വൃദ്ധയുടെ കണ്ണില്‍ കണ്ണില്‍ മുളക്‌പൊടി വിതറിയ ശേഷം മാല കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. വര്‍ക്കല പന്തുവിള വള്ളൂര്‍ വീട്ടില്‍ 60 കാരിയായ ഓമനയുടെ മാലയാണ് കവര്‍ന്നത്. മോഷണ ശ്രമത്തിനിടെ വൃദ്ധ മാലയില്‍ പിടിമുറുക്കിയതോടെ 3 പവന്റെ താലിമാലയുടെ മുക്കാല്‍ ഭാഗവും ബലപ്രയോഗത്തിലൂടെ പൊട്ടിച്ചെടുത്ത ശേഷം മോഷ്ടാവ് രക്ഷപെടുകയായിരുന്നു.

Read Also: കോട്ടയത്ത് ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി

വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോകാനിറങ്ങിയ 60 കാരിയെയാണ് പര്‍ദ്ദ ധരിച്ചെത്തിയ മോഷ്ടാവ് ആക്രമിച്ചത്. വീടിന്റെ വാതില്‍ പുറത്തു നിന്നും കൊളുത്തിട്ട ശേഷമായിരുന്നു മോഷണം. മോഷ്ടാവ് വൃദ്ധയുടെ കണ്ണില്‍ മുളക് പൊടി വിതറിയതോടെ ഓമന നിലവിളിച്ചങ്കിലും വാതില്‍ കൊളുത്ത് ഇട്ടിരുന്നതിനാല്‍ വീട്ടുകാര്‍ക്ക് പെട്ടെന്ന് പുറത്തേയ്ക്ക് ഇറങ്ങാന്‍ സാധിച്ചില്ല. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസ് എടുത്തു.

നല്ല ഉയരമുള്ള ആളാണ് മോഷ്ടാവെന്നാണ് വീട്ടുകാര്‍ പരാതിയില്‍ പറയുന്നത്. ചുറ്റുമതില്‍ ഇല്ലാത്ത വീടായതിനാല്‍ മോഷ്ടാവിന് പെട്ടെന്ന് രക്ഷപെടാന്‍ കഴിഞ്ഞു . ബഹളം കേട്ട് പരിസരവാസികള്‍ ഉണര്‍ന്നെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button