KeralaLatest NewsNews

വരും ദിവസങ്ങളില്‍ മഴ കുറയും: ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കുറയുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മറ്റെന്നാൾ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

കേരളതീരത്ത് വ്യാഴാഴ്ച രാത്രി പതിനൊന്നരവരെ 3 മുതല്‍ 4 മീറ്റര്‍ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും അറിയിച്ചു.

കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം ജൂണ്‍ 18 വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കാലവര്‍ഷം ആരംഭിച്ചത് മുതല്‍ തിങ്കളാഴ്ച വരെ മഴയില്‍ 31ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 247.3 മഴ ലഭിക്കേണ്ടിടത്ത് 161.1 ആണ് ലഭിച്ചത്. പത്തനംത്തിട്ടയില്‍ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. വയനാട്ടിലാണ് കുറച്ച് മഴ പെയ്തത്. 59 ശതമാനം കുറവാണ് പത്തനംതിട്ടയിലുണ്ടായത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button