തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് കൂടിയത്. ഈ മാസം ഇത് ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.
Read Also : 23 സെക്കൻഡ് മാത്രമുള്ള വൈറൽ വീഡിയോ കാരണം കൊക്കോ കോളയ്ക്ക് നഷ്ടമായത് 400 കോടി
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 98 രൂപ 70 പൈസയും ഡീസല്‍ വില 93 രൂപ 93 പൈസയുമായി ഉയര്‍ന്നു. കൊച്ചിയില്‍ പൊട്രോള്‍ വില 96 രൂപ 76 പൈസയും ഡീസല്‍ വില 93 രൂപ 11 പൈസയുമായി. കോഴിക്കോട് പെട്രോളിന് 97രൂപ 13 പൈസയും ഡീസലിന് 92 രൂപ 47 പൈസയുമാണ് വില.
ഇന്ധന വില വര്‍ദ്ധനവിന്റെ അനന്തരഫലമായി രാജ്യത്ത് ഭക്ഷ്യ സാധനങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില കുതിച്ച് കയറുകയാണ്. അതേസമയം രാജ്യത്ത് 100 രൂപയ്ക്കു മുകളില്‍ പെട്രോള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ലഡാക്ക് എന്നിവിടങ്ങളിലാണു പെട്രോള്‍ വില 100 കടന്നത്.
Post Your Comments