കൊല്ലം: പത്തനാപുരം പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമ്മിച്ചത് തമിഴ്നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി. തിരുച്ചിയിലെ സ്വകാര്യകമ്പനിയില്‍ നിര്‍മ്മിച്ചതാണിതെന്നാണ് പോലീസ് കണ്ടെത്തൽ. സണ്‍ 90 ബ്രാന്റ് ജലാറ്റിന്‍ സ്റ്റിക്കാണിത് ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല എ.ടി.എസ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കും.
കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയാണ് പത്തനാപുരത്തിനടുത്ത പാട്ടം ഗ്രാമം. ഇവിടെ വനം വകുപ്പിന്‍റെ കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെത്തിയത്. വനം വകുപ്പിന്‍റെ പതിവ് പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും മാസങ്ങളായി കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു ഈ മേഖല.
കണ്ടെത്തിയ ഡിറ്റനേറ്റർ സ്ഫോടനശേഷിയില്ലാത്തതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നോണ്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍പ്പെട്ട ഡിറ്റനേറ്ററാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. ഇവ ഉപയോഗിച്ച് സ്‌ഫോടനം നടത്താനാകില്ല. ബോംബ് നിര്‍മ്മാണം പഠിപ്പിക്കാന്‍ ഇത് ഉപയോഗിച്ചെന്നാണ് സംശയം. സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച്ച മുമ്പെന്നും നിഗമനമുണ്ട്. ഭീതിപരത്താനാണോ സ്‌ഫോടകവസ്തുക്കള്‍ പ്രദേശത്ത് ഉപേക്ഷിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.
Post Your Comments