ന്യൂഡല്‍ഹി : കോവിന്‍ ആപ്പ് സംബന്ധിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിനെ നേരിടാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിന്‍ ആപ്ലിക്കേഷന്‍ രാജ്യത്ത് വളരെയധികം സഹായകരമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘വിവടെക്കിന്റെ’ അഞ്ചാം പതിപ്പില്‍ പങ്കെടുത്തുകൊണ്ട് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ഫ്രാന്‍സും വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതില്‍ സാങ്കേതികവിദ്യയും ഡിജിറ്റല്‍ മേഖലയും സഹകരണത്തിന്റെ പ്രധാനപ്പെട്ട മേഖലകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ടാലന്റ്, മാര്‍ക്കറ്റ്, ക്യാപിറ്റല്‍, ഇക്കോ സിസ്റ്റം, ഓപ്പണ്‍നെസ് കള്‍ച്ചര്‍ എന്നീ അഞ്ച് തൂണുകളെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താന്‍ ലോകത്തെ ക്ഷണിക്കുകയാണെന്നും മോദി പറഞ്ഞു. സാങ്കേതികവിദ്യയുടെയും സ്റ്റാര്‍ട്ട്അപ്പിന്റെയും ലോകത്ത് ഇന്ത്യയുടെ മുന്നേറ്റം എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് പറഞ്ഞ അദ്ദേഹം, ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റങ്ങളിലൊന്നാണ് ഇന്ത്യയെന്നും അഭിപ്രായപ്പെട്ടു.
ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ എംപിമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments