KeralaNattuvarthaLatest NewsNews

ബെവ്ക്യൂ ആപ്പ് ഒഴിവാക്കി, ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി മദ്യം വാങ്ങാം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും

ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. സാമൂഹിക അകലം ഉറപ്പു വരുത്തി വില്‍പ്പന നടത്തണം എന്ന് ഷോപ്പുകൾക്ക് സർക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യം ലഭിക്കുന്നതിനായി മുൻ‌കൂർ ബുക്ക് ചെയ്യേണ്ട ബെവ്ക്യൂ ആപ്പ് ഒഴിവാക്കി പകരം ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം.

ബെവ്ക്യൂ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിലെ കാലതാമസം കണക്കിലെടുത്താണ് ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ട് മദ്യം വിതരണം ചെയ്യാൻ ബീവറേജ്‌സ് കോര്‍പ്പറേഷന്റെ നടപടി സ്വീകരിച്ചത്. രാവിലെ ബെവ്‌കോ അധികൃതരുമായി ബെവ്ക്യൂ അപ്പിന്റെ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയിൽ ആപ്പ് പ്രവര്‍ത്തനസജ്ജമാകാന്‍ ദിവസങ്ങളെടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് അധികൃതര്‍ വ്യക്തമാക്കി. തുടർന്ന് ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് നേരിട്ട് മദ്യം വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്തി മദ്യവില്‍പ്പന നടത്താനാണ് നിർദ്ദേശം. ഇതോടൊപ്പം ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button