കോഴിക്കോട്: കേരളത്തില്‍ വീണ്ടും തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് കെടി ജലീല്‍ എംഎല്‍എ. തടങ്കല്‍ പാളയങ്ങളുടെ പിന്നില്‍ കേന്ദ്രമാണെന്ന് എം.എല്‍.എ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതിനെതിരെ രൂക്ഷമായ ആരോപണവുമായി കെ.ടി.ജലീല്‍ രംഗത്ത് വന്നത്.
Read Also : ആ 500 ൽ ഞങ്ങളില്ല..! കോൺഗ്രസിനെതിരെ ഇടതുപക്ഷം: ആഘോഷമാക്കി സോഷ്യൽ മീഡിയ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ……
‘ ബാബരീ മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ കൊണ്ടു വന്നപ്പോഴും മുത്വലാഖ് ബില്‍ ഇന്ത്യന്‍ നിയമ നിര്‍മ്മാണ സഭയില്‍ അവതരിപ്പിച്ചപ്പോഴും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോഴും മിത്രങ്ങളെന്ന് നാം കരുതിയവര്‍ സ്വീകരിച്ച വഞ്ചനാപരമായ നിലപാട് പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും മറക്കാനാകുമോ ആര്‍ക്കെങ്കിലും? എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവരെപ്പോലെ അത്തരം വഞ്ചകപ്പരിഷകള്‍ക്ക് ഇപ്പോഴും കള്ളക്കഥകള്‍ മെനഞ്ഞ് വെഞ്ചാമരം വീശുന്നവരെക്കാള്‍ വലിയ ചതിയന്‍മാര്‍ മറ്റാരുണ്ട് ‘?
‘പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരും ജനങ്ങളോട് പറഞ്ഞതെന്തോ അതു നടത്തുക തന്നെ ചെയ്യും. അതില്‍ ഒരു സംശയവും ആര്‍ക്കും വേണ്ട. ടൂറിസ്റ്റു വിസയില്‍ കേരളത്തിലെത്തി വിസാ കാലാവധി തീര്‍ന്ന് പലകാരണങ്ങള്‍ കൊണ്ടും സംസ്ഥാനത്തു തന്നെ തങ്ങുന്ന വിദേശ പൗരന്‍മാരെ കോടതി പരിസരങ്ങളിലോ ജയിലുകളിലോ താമസിപ്പിക്കരുതെന്നും അവര്‍ക്ക് പ്രത്യേക താമസ സൗകര്യങ്ങള്‍ ഒരുക്കണമെന്നുമുള്ള കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അത്തരക്കാര്‍ക്ക് അവരവരുടെ നാട്ടിലേക്ക് മടങ്ങിപ്പോകുന്നത് വരെ സൗജന്യമായി താമസിക്കാന്‍ സൗകര്യമൊരുക്കുന്നത് ചൂണ്ടിക്കാട്ടി പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും നാടുകടത്താന്‍ പോകുന്ന മുസ്ലിങ്ങളെ താമസിപ്പിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ തടങ്കല്‍ പാളയങ്ങളുണ്ടാക്കുന്നു എന്ന് കൊട്ടിഘോഷിക്കുന്നവര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ആരുടെ രക്ഷക്കു വേണ്ടിയാണ്’
‘പിണറായി വിജയനെ മൂക്കിലൂടെ വലിച്ചു കളയുമെന്ന് വീമ്പിളക്കിയിട്ട് അദ്ദേഹത്തിന്റെ ഒരു രോമകൂപത്തില്‍ പോലും സ്പര്‍ശിക്കാന്‍ കഴിയാത്തതിന്റെ കലിപ്പ്, ‘സമുദായ പാര്‍ട്ടിക്കാരും’ ‘വഴിത്തിരിവു പാണന്‍മാരും’ നുണപ്പാട്ടുകള്‍ പാടി കരഞ്ഞു തീര്‍ക്കുന്നത് കാണാന്‍ നല്ല ചേലുണ്ട്. ജനങ്ങള്‍ പൊട്ടന്‍ കിണറ്റിലെ തവളകളല്ലെന്ന് എപ്പോഴാണാവോ ഇവരൊക്കെ മനസ്സിലാക്കുക’ ?’
മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നിട്ടും ഇപ്പോഴും ജലീല്‍ പിണറായി വിജയനേയും മന്ത്രിസഭയേയും ശക്തമായി പിന്തുണക്കുകയാണ്.
Post Your Comments