Latest NewsNewsIndia

വിവാഹത്തിന് മുൻപ് ബിരുദം നേടിയ മുസ്ലീം യുവതികൾക്ക് ധനസഹായം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

ഓരോരുത്തർക്കും 51,000 രൂപ വീതമാണ് കേന്ദ്രം നൽകുന്നത്

ന്യൂഡൽഹി : വിവാഹത്തിന് മുൻപ് ബിരുദം പൂർത്തിയാക്കുന്ന മുസ്ലീം യുവതികൾക്ക് ധനസഹായം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. പ്രധാൻ മന്ത്രി ‘ശാദി ശകുൻ യോജന’ പദ്ധതിയുടെ ഭാഗമായിട്ടാണ്  യുവതികൾക്ക് ധനസഹായം നൽകുന്നത്.

ഓരോരുത്തർക്കും 51,000 രൂപ വീതമാണ് കേന്ദ്രം നൽകുന്നത്. യുവതികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ‘മൗലാന ആസാദ് എഡ്യുക്കേഷൻ ഫൗണ്ടേഷ’ന് കീഴിൽ പ്രവർത്തിക്കുന്ന ബീഗം ഹസ്രത്ത് മഹൽ സ്‌കോളർഷിപ്പിന്റെ ഭാഗമായ യോഗ്യതയുള്ള യുവതികൾക്കാണ് മുൻഗണന നൽകുന്നത്. പ്രതിവർഷം രണ്ട് ലക്ഷത്തിലധികം വരുമാനമുള്ളവരുടെ മക്കൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Read Also  :  ബെവ്ക്യൂ ആപ്പ് ഒഴിവാക്കി, ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി മദ്യം വാങ്ങാം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും

2017 ഓഗസ്റ്റ് 8 നാണ് കേന്ദ്ര സർക്കാർ ‘പ്രധാൻമന്ത്രി ശാദി ശകുൻ യോജന’ എന്ന പദ്ധതി ആരംഭിച്ചത്. ന്യൂനപക്ഷ കുടുംബങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പെൺമക്കളെ ഉന്നത വിദ്യാഭ്യാസത്തിന് വിടാറില്ല. ഇവരെ പ്രായമാകുന്നതിന് മുൻപ് തന്നെ വിവാഹം കഴിപ്പിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പദ്ധതി ആരംഭിച്ചത്. പദ്ധതിയിലൂടെ നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സഹായം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button