KeralaLatest NewsNewsCrime

24 ലി​റ്റ​ർ ചാ​രാ​യ​വും 15 ലി​റ്റ​ർ കോടയുമായി കൊലക്കേസ് പ്രതി പിടിയിൽ

ഹ​രി​പ്പാ​ട്: കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ വീ​ട്ടി​ൽ ​നി​ന്ന്​ ചാ​രാ​യം പി​ടി​കൂ​ടി. ചേ​പ്പാ​ട് ഏ​വൂ​ർ നോ​ർ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ വൈ​ശാ​ഖിന്റെ (26) വീ​ട്ടി​ൽ​ നി​ന്നാ​ണ് 24 ലി​റ്റ​ർ ചാ​രാ​യ​വും 15 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും ക​രീ​ല​കു​ള​ങ്ങ​ര പൊ​ലീ​സും ചേർന്ന് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.

ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.30ഓടെ ന​ട​ന്ന റെ​യ്ഡി​ൽ 35 ലി​റ്റ​റി​ന്റെ ക​ന്നാ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 24 ലി​റ്റ​ർ ചാ​രാ​യ​വും മൂ​ന്ന് പ്ലാ​സ്​​റ്റി​ക് ചാ​ക്കി​ലാ​യി 90 കി​ലോ ശ​ർ​ക്ക​ര​യും അ​ടു​ക്ക​ള​യി​ൽ​ നി​ന്ന്​ കണ്ടെത്തി. വീ​ടി​നു പി​ന്നി​ൽ​ നി​ന്ന്​ എ​ട്ട്​ ക​ന്നാ​സി​ലാ​യി 200 ലി​റ്റ​ർ കോ​ട​യും ര​ണ്ട് ഗ്യാ​സ് സി​ലി​ണ്ട​റും ലഭിച്ചു. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ഏ​വൂ​ർ സു​നി​യു​ടെ കൊ​ല​പാ​ത​ക കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് വൈ​ശാ​ഖ്. ഇ​യാ​ളു​ടെ പേ​രി​ൽ നിരവധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പറഞ്ഞു.

ക​രീ​ല​കു​ള​ങ്ങ​ര സി.​ഐ അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ വി​നോ​ജ് ആ​ൻ​റ​ണി, ജ​ന​മൈ​ത്രി പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഗി​രീ​ഷ്, അ​ജി​ത് കു​മാ​ർ സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​സ്.​ഐ​മാ​രാ​യ ഇ​ല്യാ​സ് സ​ന്തോ​ഷ്, സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button