സെയിന്റ് പീറ്റേഴ്‌സ്ബർഗ് : റൊണാൾഡോയുടെ 23 സെക്കൻഡ് മാത്രമുള്ള വൈറൽ വീഡിയോ കാരണം കൊക്കോ കോളയ്ക്ക് നഷ്ടമായത് 400 കോടിയെന്ന് റിപ്പോർട്ട്. താരം കോക്കോകോളയുടെ കുപ്പികൾ എടുത്തുമാറ്റുന്നതിന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ കൊക്കോ കോളയുടെ ഓഹരി വില 1.6 ശതമാനം ഇടിയുകയായിരുന്നു.
242 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 238 ബില്യൺ ഡോളറിലേക്കാണ് കൊക്കോ കോളയുടെ ഓഹരിവില ഇടിഞ്ഞത്. ഏകദേശം 4 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടമാണ് 23 സെക്കൻഡ് മാത്രമുള്ള വൈറൽ വീഡിയോ മൂലം കമ്പനിക്ക് ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതായത് വീഡിയോ മൂലം 400 കോടിയുടെ നഷ്ടമാണ് ആഗോള കമ്പനിക്ക് ഉണ്ടായത്.
വാർത്താ സമ്മേളനത്തിനായി വന്നിരുന്ന റൊണാൾഡോയുടെ കൈകൾ ആദ്യം തന്നെ പോയത് മുന്നിൽ വെച്ച രണ്ട് കൊക്കോ കോളയുടെ കുപ്പികളിലേക്കാണ്. തുടർന്ന് കുപ്പികൾ എടുത്തു മാറ്റുകയും അടുത്തുണ്ടായിരുന്ന വെള്ളക്കുപ്പി ഉയർത്തിക്കാണിക്കുകയും ചെയ്യുന്നതാണ് വീഡിയോ. യൂറോയിലെ ഔദ്യോഗിക സ്പോൺസർമാരാണ് കൊക്കോ കോള.
Cristiano Ronaldo qui déplace les bouteilles de Coca et qui dit "eau" en montrant aux journalistes ??? pic.twitter.com/LaDNa95EcG
— Gio CR7 (@ArobaseGiovanny) June 14, 2021
Post Your Comments