ന്യൂഡല്‍ഹി : കോവിഡ് വാക്സിന് കാത്തിരിക്കുന്ന പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആശ്വാസ വാർത്തയുമായി കേന്ദ്ര സർക്കാർ. 18നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് മുന്‍കൂട്ടി രജിസ്ട്രേഷന് ഇല്ലാതെ തൊട്ടടുത്തുള്ള കേന്ദ്രങ്ങളില്‍നിന്ന് കോവിഡ് വാക്സിന് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍.
Read Also : സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി
പതിനെട്ടിനും 44നും ഇടയിലുള്ളവര്‍ ഇന്ത്യയില്‍ വലിയ ജനസംഖ്യയാണ്. ഇവര്‍ക്ക് അതിവേഗം വാക്സിന് നല്‍കുന്നത് സാമ്പത്തിക, വ്യാപാര മേഖലയില്‍ കൂടുതല്‍ ഉണര്‍വേകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
വാക്സിനേഷന് നടപടികള്‍ വേഗത്തിലാക്കാനും രാജ്യത്ത് പലയിടത്തും ശ്രദ്ധയില്‍ പെട്ട വാക്സിന് വിരുദ്ധത തടയാനുമാണ് പുതിയ നടപടി. 18നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിന് ലഭിക്കാന്‍ ഇനി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയോ സ്ലോട്ട് ബുക്ക് ചെയ്യുകയോ വേണ്ടെന്നാണു കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
വാക്സിന് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനെ തുടർന്നാണ് പുതിയ നടപടി. മുന്‍കൂര്‍ രജിസ്ട്രേഷനില്ലാതെ പതിനെട്ട് വയസിനു മുകളില്‍ ഉള്ളവര്‍ക്ക് വാക്സിനേഷന് കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് രജിസ്റ്റര്‍ ചെയ്തു മരുന്ന് സ്വീകരിക്കാം.
Post Your Comments