മാഞ്ചസ്റ്റർ: ബ്രസീലിയൻ യുവതാരമായ മെറ്റിനോയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ബ്രസീലിയൻ ക്ലബായ ഫ്ലുമിനെസെയിൽ നിന്നാണ് 17കാരനായ മെറ്റിനോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. താരവും ക്ലബും തമ്മിൽ കരാർ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം ഫ്ലുമിനെസെയിൽ നിന്നു തന്നെ കെയ്കിയെയും ഫ്ലുമിനെസെയിൽ സ്വന്തമാക്കിയിരുന്നു. മെറ്റിനോ സിറ്റിയിൽ അഞ്ചു വർഷത്തെ കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്.
അടുത്ത സീസണിൽ സിറ്റിയിൽ എത്തുന്ന താരം ഫ്രഞ്ച് ക്ലബായ ട്രോയസിൽ ലോണിൽ പോകും. അഞ്ച് മില്യണോളമാണ് സിറ്റി താരത്തിനായി ചെലവഴിച്ചത്. താരത്തെ സിറ്റി ഭാവിയിൽ വിൽക്കുമ്പോൾ ആ തുകയുടെ ഒരു നിശ്ചിത ശതമാനം ഫ്ലുമിനെസെയ്ക്ക് ലഭിക്കും. ഇതുവരെ ഫ്ലുമിനെസെ സീനിയർ ക്ലബിനായി കളിച്ചിട്ടില്ലാത്ത താരമാണ് മെറ്റിനോ.
Read Also:- അറ്റലാന്റയുടെ പ്രതിരോധ താരം ബാഴ്‌സയിലേക്ക്
അതേസമയം, ബ്രസീലിയൻ സൂപ്പർതാരം ഫെർണാണ്ടീഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും. കഴിഞ്ഞ സീസണിന് ശേഷം സിറ്റി വിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം സിറ്റിയിൽ തുടരുകയായിരുന്നു. ഒരു വർഷത്തെ കരാറാണ് ഫെർണാണ്ടീഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയിൽ ഒപ്പുവെച്ചത്. 32കാരനായ മിഡ്‌ഫീൽഡറുടെ പിച്ചിലും പുറത്തും കാഴ്ച വെയ്ക്കുന്ന പ്രകടനം സമാനതകളില്ലാത്തതാണെന്നാണ് സിറ്റി വിലയിരുത്തുന്നത്.
Post Your Comments