ദില്ലി: ജർമ്മൻ ആഡംബര ഇരുചക്ര വാഹന ബ്രാൻഡായ ബിഎംഡബ്ല്യൂ മോട്ടോർറാഡ് രണ്ടാം തലമുറ ബിഎംഡബ്ല്യൂ എസ് 1000 ആർ ഇന്ത്യൻ വിപണിയിലെത്തി. സ്റ്റാൻഡേഡ്, പ്രോ, പ്രോ എം സ്പോർട്ട് എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തിയത്. യഥാക്രമം 17.9 ലക്ഷം രൂപ മുതൽ 22.50 ലക്ഷം രൂപയാണ് മൂന്ന് വേരിയന്റുകളുടെയും എക്സ്-ഷോറൂം വില.
എല്ലാ വേരിയന്റുകളുടെയും ബുക്കിങ് ബിഎംഡബ്ല്യൂ മോട്ടോർറാഡ് ഇന്ത്യ സ്വീകരിച്ചു തുടങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബിഎംഡബ്ല്യൂ മോട്ടോർറാഡിന്റെ ഫ്ലാഗ്ഷിപ്പ് സ്പോർട്സ് മോട്ടോർസൈക്കിളാണ് എസ് 1000 ആർ. ബിഎംഡബ്ല്യൂ എസ് 1000 ആർ ആർ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ നിർമ്മിച്ചിരിക്കുന്നത്.
Read Also:- ബ്രസീലിയൻ യുവതാരം ഇംഗ്ലണ്ടിലേക്ക്: ഫെർണാണ്ടീഞ്ഞോ സിറ്റിയിൽ തുടരും
999 സിസി, ഇൻ ലൈൻ 4 സിലിണ്ടർ എൻജിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിൻ ഇപ്പോൾ 11,000 ആർപിഎമ്മിൽ 162 ബിഎച്ച്പി കരുത്തും 9,250 ആർപിഎമ്മിൽ 114 എൻഎം ടോർക്കും പരമാവധി ഉൽപ്പാദിപ്പിക്കും. 3,000 ആർപിഎമ്മിൽ 80 എൻഎം ടോർക്കും ലഭിക്കും. മണിക്കൂറിൽ 250 കിലോമീറ്ററിൽ കൂടുതലാണ് വാഹനത്തിന്റെ ടോപ് സ്പീഡ്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ 3.2 സെക്കൻഡ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Post Your Comments