KeralaLatest NewsIndia

ഐഎസ്‌ വിധവകളുടെ ഒന്നര വാർഷികാഘോഷം തകർത്തു, കേരളത്തിലെ റിക്രൂട്ടിങ്ങിനെ പൊതിഞ്ഞ് പിടിക്കുന്ന ഗൂഢാലോചന: ശങ്കു ടി ദാസ്

നമ്മൾ അടുത്ത മൂന്നാല് ദിവസം എന്ത് ചർച്ച ചെയ്യണം എന്ന അജണ്ട നിശ്ചയിച്ച്, എല്ലാ മാധ്യമങ്ങളെ കൊണ്ടും ശൂന്യതയിൽ നിന്ന് ഒരു വാർത്ത അവതരിപ്പിച്ച്, സോഷ്യൽ മീഡിയയേ മൊത്തം ആ താളത്തിന് തുള്ളിക്കാൻ പാകത്തിൽ കേരളത്തിലെ വഹാബി ലോബി ശക്തി പ്രാപിച്ചിരിക്കുന്നു

മലപ്പുറം: 2019 നവംബറിലാണ് നിമിഷ ഫാത്തിമ ഉൾപ്പെടെയുള്ള 4 ഇന്ത്യൻ വനിതകൾ അടങ്ങുന്ന ഐസിസ് സംഘം അഫ്‌ഘാനിസ്ഥാൻ പട്ടാളത്തിന് കീഴടങ്ങുന്നത്. എന്നാൽ അന്നത്തെ വാർത്തകൾ ഇന്ന് കുത്തിപ്പൊക്കി ചർച്ചയാകുന്നത് ഗൂഢാലോചനയാണെന്ന വാദവുമായി ശങ്കു ടി ദാസ്.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:

‘ഐസിസ് വിധവകളെ കേന്ദ്രം മടക്കി കൊണ്ട് വരാത്ത വിഷയത്തിൽ എന്താ അഭിപ്രായം?
ഒന്നരാം വാർഷിക ആഘോഷം തകർത്തെന്നാണ് അഭിപ്രായം.
2019 നവംബറിലാണ് നിമിഷ ഫാത്തിമ ഉൾപ്പെടെയുള്ള 4 ഇന്ത്യൻ വനിതകൾ അടങ്ങുന്ന ഐസിസ് സംഘം അഫ്‌ഘാനിസ്ഥാൻ പട്ടാളത്തിന് കീഴടങ്ങുന്നത്.
അതിൽ 299 പാകിസ്ഥാനികളും 16 ചൈനക്കാരും 4 ബംഗ്ലാദേശികളും 4 ഇന്ത്യക്കാരും ഉൾപ്പെടെ ആകെ 13 രാജ്യങ്ങളിൽ നിന്നായുള്ള 408 പേരുണ്ടായിരുന്നു.
അഫ്‌ഘാനിസ്ഥാനിലെ വിവിധ ജയിലുകളിൽ അയി പാർപ്പിച്ച അവരെ അതാത് രാജ്യങ്ങളിലേക്ക് തന്നെ തിരിച്ചു കയറ്റി അയക്കാൻ വേണ്ട നടപടികൾ എടുത്തു വരികയാണ് എന്ന് അഫ്‌ഘാൻ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി തലവൻ ആക്കാലത്തേ പറഞ്ഞതാണ്.

അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ 2019 ഡിസംബറിൽ തന്നെ അഫ്‌ഘാനിസ്ഥാനിൽ എത്തി കീഴടങ്ങിയ നാല് ഇന്ത്യൻ വനിതകളെയും വിശദമായി ചോദ്യം ചെയ്തിരുന്നതുമാണ്.
ഇപ്പറഞ്ഞ നാല് പേരും ധൈര്യമായി നാട്ടിലേക്ക് കൊണ്ട് വരാവുന്ന പരുവത്തിൽ അല്ലെന്നും, ഇപ്പോളും തീവ്ര മതഭീകരതയുടെ ആശയം മനസ്സിലും വാക്കിലും പ്രവർത്തിയിലും പേറുന്നവർ ആണെന്നും, അവരെ മടക്കി കൊണ്ട് വരുന്നത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുമെന്നുമാണ് അവർ റിപ്പോർട്ട്‌ ചെയ്തത്.

അത് സത്യമാണെന്നു തെളിയിക്കുന്ന ഇവരുടെ ഒരു ഇന്റർവ്യൂ ‘സ്ട്രാറ്റ് ന്യൂ ഗ്ലോബൽ’ എന്ന വെബ്സൈറ്റ് 2020 മാർച്ചിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ആ അഭിമുഖത്തിൽ നിമിഷ ഫാത്തിമ പറയുന്നത് ഐസിസിനെ തള്ളി പറയാൻ തയ്യാറല്ലെന്നും, ഇനിയും ഖിലാഫത് സ്ഥാപിക്കാൻ ഹിജ്‌റ ചെയ്യുന്ന സഹോദരിമാരെ താൻ പിന്തിരിപ്പിക്കില്ലെന്നും, ചെയ്തത് തെറ്റായിരുന്നു എന്നെനിക്ക് ഇപ്പോളും തോന്നുന്നില്ല എന്നുമാണ്.
അതിൽ കൂടുതലും അവര് പറയുന്നുണ്ടെങ്കിലും അതിപ്പോൾ ഞാൻ പറയുന്നില്ല.
പക്ഷെ രണ്ട് കാര്യങ്ങൾ ഇതിനോട് ചേർത്ത് വായിക്കണം.

ഐസിസ് തലവനായിരുന്ന അബൂബകർ അൽ ബാഗ്ദാദിയുടെ ദായിഷിന്റെ പോരാളികളോടുള്ള അവസാന സന്ദേശം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോയി അവിടെ നിന്ന് വിശുദ്ധ യുദ്ധം തുടരാനാണ്.
ഇന്ത്യയിലുള്ള മുസ്‌ലീങ്ങളോട് “നിങ്ങൾക്ക് ഹിജ്‌റ ചെയ്തു ഇവിടെ വരാൻ പറ്റില്ലെങ്കിൽ അവിടെ തന്നെ അവിശ്വാസികളെ കൊന്നൊടുക്കാൻ അന്നദാനത്തിൽ വിഷം കലർത്തുകയോ, കുംഭമേളയോ തൃശൂർ പൂരമോ പോലെ ആള് കൂടുന്നിടത്ത് ഒരു ട്രക്ക് എടുത്തു അവരുടെ മേൽ കയറ്റി ഇറക്കുകയോ, ഒന്നുമല്ലെങ്കിൽ ഒരു കത്തി എടുത്തു പറ്റുന്നത്ര പേരെ കുത്തി കൊല്ലുകയോ” ചെയ്യാൻ ആഹ്വാനം ചെയ്തുള്ള ഐസിസിന്റെ ശബ്ദസന്ദേശം അയച്ച അബ്ദുൽ റാഷിദ്‌ അബ്ദുള്ള നിമിഷയുടെ കൂടെ തന്നെയുള്ള ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്റെ ഭർത്താവും ഇതേ സംഘത്തിന്റെ നേതാവുമാണ്.

ഈ രണ്ട് കാരണങ്ങൾ കൊണ്ടും ഇവരെ തിരിച്ചു കൊണ്ട് വരുന്നതിൽ ആഭ്യന്തര സുരക്ഷാ വെല്ലുവിളികൾ ഉണ്ട്. അത് കൊണ്ട് തന്നെ ഒന്നര കൊല്ലമായി കേന്ദ്ര സർക്കാർ ഇവരെ മടക്കി കൊണ്ട് വരാൻ തയ്യാറായിട്ടുമില്ല.
പക്ഷെ അത് 2019 ഡിസംബർ തൊട്ട് തന്നെയുള്ള നിലപാടാണ്.
ഇപ്പോൾ പുതുതായി എന്തെങ്കിലും ഇക്കാര്യത്തിൽ സംഭവിച്ചിട്ടില്ല.
പുതുതായി എന്തെങ്കിലും പ്രഖ്യാപനമോ വിശദീകരണമോ വെളിപ്പെടുത്തലോ കേന്ദ്രത്തിലെ ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിട്ടുമില്ല.

അതായത് ഐസിസ് വിധവകളെ മടക്കി കൊണ്ട് വരേണ്ടതില്ല എന്ന കേന്ദ്ര സർക്കാർ നിലപാടിന് ഒന്നര വർഷത്തെ പഴക്കം ഉണ്ടെന്ന് തന്നെ.
എന്നിട്ടും എങ്ങനെയാണ് കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഒന്നിച്ചു ഒരേ പഴയ വാർത്ത ഒരേ ദിവസം ഒന്നിച്ചു കുത്തി പൊക്കിയത് എന്നതാണ് ഇതിലെ കൗതുകം.

ഒരു മാധ്യമവും ഒരു വാർത്തയിലും ഒരു ക്രെഡിബിൽ സോഴ്സിനെയും ഉദ്ധരിച്ചിട്ടില്ലെന്ന് ശ്രദ്ധിക്കണം.
‘Sources in Govt revealed’, ‘A senior govt official said’, ‘പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്” എന്നൊക്കെയാണ് എല്ലാ വാർത്തയിലും സ്രോതസ്സിന്റെ വിവരണം.
എന്നിട്ട് ബ്രേക്കിങ് ന്യൂസ്‌ ആയി പറയുന്നത് ഒന്നര കൊല്ലം മുൻപത്തെ അതേ വാർത്തയും.

ഇതിന്റെ രത്ന ചുരുക്കം, നമ്മൾ അടുത്ത മൂന്നാല് ദിവസം എന്ത് ചർച്ച ചെയ്യണം എന്ന അജണ്ട നിശ്ചയിച്ച്, എല്ലാ മാധ്യമങ്ങളെ കൊണ്ടും ശൂന്യതയിൽ നിന്ന് ഒരു വാർത്ത അവതരിപ്പിച്ച്, സോഷ്യൽ മീഡിയയേ മൊത്തം ആ താളത്തിന് തുള്ളിക്കാൻ പാകത്തിൽ കേരളത്തിലെ വഹാബി ലോബി ശക്തി പ്രാപിച്ചിരിക്കുന്നു എന്നതാണ്.

ഞാനൊരു ഹിന്ദു ആണ്, ഈ ഹിന്ദുത്വ സർക്കാർ എനിക്ക് വേണ്ടി എന്ത് ചെയ്തു, ഇതാണോ ഹിന്ദു ഉദ്ധാരണം എന്ന ചോദ്യം യാദൃശ്ചികമായി വരുന്നതല്ല.
നായർ കാസ്റ്റ് കാർഡ് പോലും മേശയിൽ തെറ്റി വീണതല്ല.
ഒരമ്മയെ കൊണ്ട് ചാനൽ തോറും കയറിയിറങ്ങി കരയിച്ച്,
ഐസിസ് വിധവകൾക്ക് അനുകൂലമായ സഹതാപ തരംഗം സൃഷ്ടിച്ച്,
വിഷയത്തിലെ മൊത്തം കുറ്റവും രാജ്യത്തെ നിയമ സംവിധാനത്തിന്റേത് ആണെന്ന് സ്ഥാപിച്ച്,

പഴിയും പരാതിയുമെല്ലാം കേന്ദ്ര സർക്കാരിന് മേൽ കൃത്യമായി ആരോപിച്ച്,
യഥാർത്ഥ വിഷയങ്ങളായ കേരളത്തിലെ ഐസിസ് റിക്രൂട്ടിങ്ങിനെയും ഇസ്ലാമിക ഭീകരതയുടെ വ്യാപനത്തെയും പൊതിഞ്ഞു പിടിച്ച്,
ചൂണ്ടി കാണിക്കപ്പെടേണ്ട നജ്വത്തുൽ മുജാഹിദ്ദീൻ പോലുള്ള സംഘടനകളെയും പീസ് ഇന്റർനാഷണൽ പോലുള്ള സ്ഥാപനങ്ങളെയും സംരക്ഷിച്ച്,

പുലബന്ധമില്ലാത്ത ബേട്ടി ബചാവോ ബേട്ടി പഠാവോ പോലുള്ള യോജനകളെ ആക്ഷേപിച്ച്,
ഇവിടെ നടക്കുന്ന ഈ ചർച്ച ആർക്ക് വേണ്ടിയാണ് എന്നാ വിചാരിച്ചത്?
കേരളത്തിലെ മുഴുവൻ മാധ്യമ സ്ഥാപനങ്ങളും വഹാബി ശക്തികളുടെ നിയന്ത്രണത്തിലായി കഴിഞ്ഞു എന്നത് മാത്രമാണ് ഈ വിഷയത്തിലെ കാച്ച് എവേ.
എന്താ അഭിപ്രായം?
നല്ല അഭിപ്രായം.
അങ്ങനെ തന്നെ തൊലഞ്ഞു പോട്ടെ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button