ചെന്നൈ : ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ ലഭിച്ചതോടെ തമിഴ്‌നാട്ടിൽ ഇന്ന് മദ്യഷോപ്പുകൾ ഉൾപ്പെടെ തുറന്നിരിക്കുകയാണ്. ഇതോടെ, നിരവധി പേരാണ് മദ്യം വാങ്ങാനെത്തിയത്. അത്തരത്തിൽ മദ്യം വാങ്ങാനെത്തിയ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
മധുരയിലെ ഒരു മദ്യഷോപ്പിന് മുന്നിലായിരുന്നു സംഭവം നടന്നത്. രാവിലെ മദ്യഷോപ്പിലെത്തിയ ഇയാൾ വിളക്ക് കത്തിച്ച ശേഷമാണ് കുപ്പി വാങ്ങുന്നത്. അതിന് ശേഷം വിളക്കിന് മുന്നിൽ വെച്ച് മദ്യകുപ്പികൾ ആരാധിക്കുന്നതും വീഡിയോയിൽ കാണാം. ഇയാൾക്ക് പിന്നാലെ മദ്യം വാങ്ങിയ ആളും കുപ്പി വെച്ച് ഇയാളോടൊപ്പം ആരാധനയിൽ പങ്കുചേരുന്നു.
Read Also : കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് സംസ്ഥാനത്ത് കേസെടുത്തത് മൂവായിരത്തിലധികം പേർക്കെതിരെ
കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായതിന് പിന്നാലെയാണ് തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 27 ജില്ലകൾക്കാണ് കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്. രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ മദ്യഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകി.
#WATCH | A local in Madurai worships bottles of liquor after Tamil Nadu govt permits the reopening of liquor shops in the state pic.twitter.com/sIp9LUR0GM
— ANI (@ANI) June 14, 2021
Post Your Comments