തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3804 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1946 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3072 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 6987 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 20 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: അതിവേഗത്തില്‍ ട്രെയിൻ എത്തുമ്പോഴും പാളത്തിൽ യുവാവിന്റെ അഭ്യാസപ്രകടനം: രക്ഷപ്പെട്ടത് തലനാരിഴക്ക്
തിരുവനന്തപുരം സിറ്റിയിൽ 446 കേസുകൾ രജിസ്റ്റർ ചെയ്തു. 32 പേരാണ് അറസ്റ്റിലായത്. 213 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 1258 കേസുകൾ രജിസ്റ്റർ ചെയ്യുകയും 631 പേർ അറസ്റ്റിലാകുകയും 907 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 67 കേസുകളും കൊല്ലം സിറ്റിയിൽ 562 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 446, 32, 213
തിരുവനന്തപുരം റൂറൽ – 1258, 631, 907
കൊല്ലം സിറ്റി – 562, 33, 20
കൊല്ലം റൂറൽ – 67, 67, 136
പത്തനംതിട്ട – 93, 88, 120
ആലപ്പുഴ- 35, 11, 117
കോട്ടയം – 237, 221, 180
ഇടുക്കി – 97, 27, 41
എറണാകുളം സിറ്റി – 205, 183, 99
എറണാകുളം റൂറൽ – 194, 49, 325
തൃശൂർ സിറ്റി – 157, 164, 137
തൃശൂർ റൂറൽ – 35, 43, 265
Read Also: ഇന്ത്യാവിരുദ്ധ വിദ്വേഷ പ്രചാരണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ : പാക് നീക്കം പൊളിച്ചടുക്കി ഫേസ്ബുക്ക്
പാലക്കാട് – 112, 121, 47
മലപ്പുറം – 76, 68, 6
കോഴിക്കോട് സിറ്റി – 65, 65, 31
കോഴിക്കോട് റൂറൽ – 49, 66, 9
വയനാട് – 39, 0, 18
കണ്ണൂർ സിറ്റി – 52, 52, 46
കണ്ണൂർ റൂറൽ – 12, 12, 57
കാസർഗോഡ് – 13, 13, 298
Post Your Comments