ന്യൂഡല്‍ഹി : ഭരണഘടന പരിഷ്കരിക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ 52 നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. 1937ലെ മുസ്ലിം വ്യക്തി നിയമം, ഹിന്ദു വിവാഹ നിയമം, ഇന്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമം, സിവില്‍ നടപടിക്രമ നിയമം തുടങ്ങി 52 നിയമങ്ങളാണ് കേന്ദ്ര നിയമ മന്ത്രാലയം പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നത്.
Read Also : ഐ.എസ്.ആര്.ഒ യുടെ സൗജന്യ ഓണ്‍ലൈന്‍ കോഴ്സുകള്‍ : ഇപ്പോൾ അപേക്ഷിക്കാം
പഴകിയ 10 നിയമങ്ങള്‍ എടുത്തുകളയുമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കിയ പലതും പിഴ അടപ്പിച്ചാല്‍ തീരുന്നതേയുള്ളൂവെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു . നിയമങ്ങളുടെ പ്രസക്തിയെ കുറിച്ചും ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ക്രിമിനല്‍ കുറ്റകൃത്യമാക്കുന്നതിന് പകരം സിവില്‍ കുറ്റകൃത്യമാക്കുന്നത് സംബന്ധിച്ചും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിയമ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ പിന്തുടര്ച്ച നിയമം, പവേഴ്സ് ഓഫ് അറ്റോണി നിയമം, ഒഫീഷ്യല്‍ ട്രസ്റ്റീസ് നിയമം, കൊമേഴ്സ്യല്‍ ഡോക്യുമെന്റ്സ് എവിഡെന്‍സ് നിയമം, സ്പെഷല്‍ മാര്യേജ് നിയമം, ആര്ബിട്രേഷന് ആന്റ് കണ്‍സിലിയേഷന്‍ നിയമം, ലിമിറ്റേഷന്‍ ആക്റ്റ്, സ്പെസിഫിക് റിലീഫ് ആക്റ്റ് തുടങ്ങിയവയാണ് പുനഃപരിശോധനക്കായി പരിഗണിക്കുന്ന നിയമങ്ങള്‍.
മുസ്ലിം വ്യക്തി നിയമം മാറ്റുന്നത് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകുമോ എന്ന ആശങ്കയും തള്ളാനാകില്ല . ഭേദഗതികള്‍ അടുത്ത പാര്‍ലമെന്റില്‍ വെച്ച് അംഗീകാരം നേടിയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. അതത് മന്ത്രാലയങ്ങള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ചാകും ഭേദഗതികള്‍ നടപ്പാക്കല്‍.
Post Your Comments