കാസർഗോഡ്: കോവിഡ് അതിവ്യാപന കാലത്ത് ഏറ്റവും കൂടുതല്‍ കരുതലും സഹായവും ആവശ്യമുള്ള വിഭാഗക്കാരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. എന്നാല്‍ മൂന്ന് മാസമായി അധികൃതരുടെ അനാസ്ഥ കാരണം തങ്ങള്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍ കിട്ടുന്നില്ലെന്ന പരാതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് കാസര്‍കോട്ടെ ദുരിത ബാധിതര്‍. പല പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും, കോവിഡ് കാലത്ത് ചെറിയ ഒരശ്വാസമായിരുന്നു മാസം തോറും കിട്ടുന്ന ഈ സ്വാന്തന തുകയെന്ന് അവർ പറയുന്നു.
Also Read:17കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 23കാരി പിടിയിൽ
പലപ്പോഴും ദുരിതബാധിതരുടെ അമ്മമാരും മറ്റും ഫോണ്‍ വിളിച്ച് അന്വേഷിച്ചാല്‍ സോഷ്യല്‍ സെക്യുരിറ്റി മിഷനും, കലക്‌ട്രേറ്റും ഈ കാര്യത്തില്‍ ഒഴിഞ്ഞുമാറുന്നുവെന്നാണ് ആരോപണം.
നിലവില്‍ ദുരിതബാധിതര്‍ക്ക് ഇവിടെ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ചികിത്സക്ക് ആവശ്യമായ മരുന്ന് കിട്ടുന്നില്ല, പലരുടെയും വീടുകള്‍ മഴക്കാലമായതോടെ നനഞ്ഞ് ചോരുന്ന അവസ്ഥയിലുമാണ്. ഇതിനിടയിലെ ചെറിയ ഒരാശ്വാസന്മായിരുന്നു ഈ പെന്‍ഷന്‍. മുന്‍ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍ സ്വാന്തന തുക മുടക്കാതെ ഒരു പരിധി വരെ ശ്രദ്ധിച്ചിരിന്നുവെന്നും നിലവിലെ മന്ത്രി വീണ ജോര്‍ജിന്റെ ശ്രദ്ധയില്‍ ഈ പ്രശ്നം എത്തിക്കുവാന്‍ എല്ലാവരും ശ്രമിക്കണമെന്നുമാണ് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി പറയുന്നത്.
Post Your Comments