തിരുവനന്തപുരം: കഴക്കൂട്ടത്തെ മുഖം മാറുന്നു. 2022ല്‍ എലിവേറ്റഡ് ഹൈവേ യാഥാര്‍ത്ഥ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം അറുപത് ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 2022 ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Read Also : എസ്ഡിപിഐ- എന്‍ഡിഎഫ് അനുഭാവികളോടുള്ള ഉപകാര സ്മരണയാണ് മന്ത്രി ശിവന് കുട്ടി അയിഷയോട് കാണിച്ചത് : വി.വി.രാജേഷ്
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എം.എല്‍.എ കടകംപള്ളി സുരേന്ദ്രന് അടക്കമുളള ജനപ്രതിനിധികളും മന്ത്രിക്കൊപ്പം നിര്‍മ്മാണസ്ഥലം സന്ദര്‍ശിച്ചു. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം കഴിഞ്ഞ കുറേനാളുകളായി ഇഴഞ്ഞു നീങ്ങുകയായിരുന്നു. നാട്ടുകാരുടേയും പ്രദേശവാസികളുടേയും പരാതി വ്യാപകമായതോടെയാണ് മന്ത്രി സ്ഥലത്ത് നേരിട്ട് എത്തിയത്.
രണ്ടുവര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന പറഞ്ഞ് പണി തുടങ്ങി രണ്ടര വര്‍ഷം പിന്നിട്ടിട്ടും സര്‍വ്വീസ് റോഡ് നിര്‍മ്മാണം പോലും പൂര്‍ത്തിയാകാത്ത അവസ്ഥയാണ് ഇപ്പോഴുളളത്. കഴക്കൂട്ടം മുതല്‍ രണ്ടേ മുക്കാല്‍ കിലോമീറ്ററിലാണ് എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്നത്.
Post Your Comments