തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയും നേമം എം.എല്‍.എയുമായ ശിവന്‍കുട്ടിക്കെതിരെ ബി.ജെ.പി നേതാവ് വി.വി.രാജേഷ്. എസ്.ഡി.പി.ഐ-എന്‍.ഡി.എഫ് അനുഭാവികളോടുള്ള ഉപകാര സ്മരണയാണ് അയിഷ സുല്‍ത്താനയോട് ശിവന്‍ കുട്ടി കാണിച്ചതെന്ന് രാജേഷ് കുറ്റപ്പെടുത്തി. സുല്‍ത്താനയെ ഫോണില്‍ വിളിച്ചാണ് മന്ത്രി അനുഭാവം പ്രകടിപ്പിച്ചതെന്ന് ബി.ജെ.പി നേതാവ് ആരോപിച്ചു. ഇന്നലെ മുതല്‍ കേരളത്തിലെ പ്രധാന വാര്‍ത്തകളിലൊന്ന് ശിവന്‍കുട്ടി ജയിച്ച നേമം മണ്ഡലത്തില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന നിമിഷാ ഫാത്തിമയുടെയും, സംഘത്തിന്റെയും ഭാവിയെക്കുറിച്ചാണ്. നിമിഷ മതം മാറി തീവ്രവാദിയാകാനുള്ള കാരണം മണക്കാടും, സ്റ്റാച്ചുവിലും ഇപ്പോഴും കട നടത്തുന്ന എസ്.ഡി.പി.ഐക്കാരനാണ് എന്ന് എല്ലാ ചാനലുകളിലും നിമിഷയുടെ അമ്മ ആവര്‍ത്തിയ്ക്കുന്നുണ്ടെന്നും രാജേഷ് ഫേസ്ബുക്കില്‍ ആരോപിച്ചു.
Read Also : മണ്ഡലത്തില്‍ കാലുകുത്തിയാല്‍ വെട്ടുമെന്ന് രമ്യ ഹരിദാസിന് സിപിഎം പ്രവര്‍ത്തകരുടെ വധഭീഷണി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു മേല്‍ കേന്ദ്ര സര്‍ക്കാര്‍ ബയോവെപ്പണ്‍ പ്രയോഗിച്ചു എന്ന രാജ്യ ദ്രോഹ പരാമര്‍ശം നടത്തിയയാളിനെ ഫോണില്‍ വിളിച്ച് പിന്തുണയും, ആശംസയുമറിയിയ്ക്കുന്ന വീഡിയോ ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നാടിനായി സമര്‍പ്പിച്ചിരുന്നു. ഉദ്ദേശം രണ്ട് ലക്ഷം വോട്ടര്‍മാരുള്ള നേമം മണ്ഡലത്തിലെ 3000- 3500 എസ് ഡി പി ഐ, എന്‍ ഡി എഫ് അനുഭാവികളോടുള്ള ‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ’ പ്രകടിപ്പിയ്ക്കലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തി. 3900 വോട്ടുകള്‍ക്ക് വിജയിയ്ക്കാനും, മന്ത്രിയാകാനും കഴിഞ്ഞതിന്റെ സന്തോഷം തനിയ്ക്കു ലഭിച്ച ആദ്യ അവസരത്തില്‍ത്തന്നെ മന്ത്രി പ്രകടിപ്പിയ്ക്കുകയാണ്.
സാധാരണ ഭരണാധികാരികള്‍ സമൂഹത്തിന് മാതൃകയാകണമെന്നാണ് വയ്പ്. പ്ലസ് ടു വരെയുള്ള പൊതു വിദ്യാഭ്യസമാണ് മന്ത്രി കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ ചിന്തയും, ഭാവിയും രൂപപ്പെടുന്ന പ്രായം. ഈ മന്ത്രിയെ മാതൃകയാക്കിയാല്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വളര്‍ന്നു വരുന്നവരുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ ചിന്തയും, പ്രതീക്ഷയുമെന്താകും? 3500-4000 തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി സുഖിപ്പിയ്ക്കുമ്പോള്‍ ഇരിയ്ക്കുന്ന പദവിയെന്തെന്ന് ഓര്‍ക്കുവാനുള്ള സാമാന്യ ബുദ്ധിയെങ്കിലുമുണ്ടാകണം. ഇന്നലെ മുതല്‍ കേരളത്തിലെ പ്രധാന വാര്‍ത്തകളിലൊന്ന് മന്ത്രി വി ശിവന്‍ കുട്ടി ജയിച്ച നേമം മണ്ഡലത്തില്‍ നിന്ന് ഐ എസ് ഐ എസില്‍ ചേര്‍ന്ന ‘നിമിഷാ ഫാത്തിമയുടെയും, സംഘത്തിന്റെയും ഭാവിയെക്കുറിച്ചാണ്.
കഴക്കൂട്ടത്തെ ഇടതുപക്ഷ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളാണ് നിമിഷയുടെ അമ്മ ബിന്ദു. നിമിഷ മതം മാറി തീവ്ര വാദിയാകാനുള്ള കാരണം മണക്കാടും,സ്റ്റാച്ചുവിലും ഇപ്പോഴും കട നടത്തുന്ന എ സ് ഡി പി ഐ ക്കാരനാണ് എന്ന് ബിന്ദു എല്ലാ ചാനലുകളിലും ആവര്‍ത്തിയ്ക്കുന്നുണ്ട്. നിമിഷയക്കു പുറമെ കൂടുതല്‍ തീവ്ര വാദിക്കുട്ടികള്‍ നാട്ടിലുണ്ടാകുവാനുള്ള പ്രേരണകള്‍ നല്കുന്നവര്‍ മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യരാണോയെന്ന് അവരെ ജയിപ്പിച്ച നേമത്തെ ജനങ്ങള്‍ ചിന്തിയ്ക്കട്ടെ. കേരള നിയമസഭയില്‍ അടിക്കടി രാജ്യദ്രോഹ പ്രമേയങ്ങള്‍ പാസ്സാക്കുമ്പോള്‍ നേരിയ വിയോജിപ്പെങ്കിലും നേമത്തിലൂടെ നിയമസഭയിലെത്തുമായിരുന്നു.
ആ പ്രതീക്ഷ കെടുത്താനും, ലക്ഷദ്വീപില്‍ നിന്നുയരുന്ന രാജ്യദ്രോഹ ശബ്ദങ്ങള്‍ക്ക് പിന്തുണ നല്കാനുമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു ചേര്‍ന്നവര്‍ സ്വന്തം വീട്ടില്‍ വളര്‍ന്നു വരുന്ന കുട്ടികളുടെയിടയില്‍ നിമിഷാ ഫാത്തിമമാരുണ്ടോയെന്ന് കണ്ണിലെണ്ണയുമൊഴിച്ച് നിരീക്ഷിച്ചാല്‍ നന്നായിരിയ്ക്കും. ഇടതു പക്ഷ കുടുബത്തില്‍ ജനിച്ച് ‘നേതാക്കന്മാര്‍ പറഞ്ഞു പഠിപ്പിച്ച മതേതരത്വം’ അക്ഷരം പ്രതി മകളെ പഠിപ്പിച്ച അമ്മ നേമം മണ്ഡലത്തിലെ ആറ്റുകാലില്‍ കണ്ണീരും കയ്യുമായിരിപ്പുണ്ട്. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ഇടയ്ക്ക് ഒന്ന് പോയിക്കാണണം.
Post Your Comments