ന്യൂഡല്‍ഹി: ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്ത നഫ്താലി ബെന്നറ്റിന് അഭിനന്ദനം അറിയിച്ച് പധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിന്റെ 30 വര്‍ഷം പിന്നിടുന്നത് അടുത്ത വര്‍ഷം ആഘോഷിക്കുമ്പോള്‍ തമ്മില്‍ കണ്ടുമുട്ടാനും ഇരു രാജ്യങ്ങളും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുമുള്ള കാര്യങ്ങള്‍ ഇരു പ്രധാനമന്ത്രിമാരും അറിയിച്ചു.
Read Also : ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ആശ്വാസമായി ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനം
ബെന്നറ്റ് ഇസ്രയേലില്‍ അധികാരത്തില്‍ എത്തിയതോടെ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗത്തിനാണ് അന്ത്യമായത്. ഞായറാഴ്ചയാണ് പ്രതിപക്ഷകക്ഷികള്‍ രൂപവത്കരിച്ച ഐക്യസര്‍ക്കാര്‍ ഇസ്രയേല്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടിയത്. 59ന് എതിരേ 60 സീറ്റുനേടിയാണ് പ്രതിപക്ഷനേതാവ് യായിര്‍ ലാപിഡ് സഭയില്‍ ഭൂരിപക്ഷം തെളിയിച്ചത്. എന്നാല്‍ ധാരണപ്രകാരം വലതുപക്ഷ നേതാവും യമിന പാര്‍ട്ടി അധ്യക്ഷനുമായ ബെന്നറ്റിന് പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യ ഊഴം ലഭിക്കുകയായിരുന്നു. 2023 സെപ്റ്റംബര്‍വരെയാകും ബെനറ്റിന്റെ കാലാവധി. അതിനുശേഷം ലാപിഡ് ഭരിക്കും.
Post Your Comments