Latest NewsKeralaIndia

‘അഴിമതിയില്ലാതെ ജനങ്ങൾക്ക് വേണ്ടി മാത്രമുള്ള ഭരണം’ മോദിഭരണത്തെ ജിജി തോംസൺ വിലയിരുത്തുമ്പോൾ

പലരെയും പറ്റിച്ചു പല കാര്യങ്ങളും നടത്തി തരാമെന്നു പറഞ്ഞു വരുന്ന ബന്ധുക്കളുടെ വേഷക്കാരെയും ഇപ്പോൾ ഓരോ ഓഫീസിലും കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: ഏഴുവർഷത്തെ മോദിഭരണത്തെ വിലയിരുത്തി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. കഴിഞ്ഞ ഭരണകാലങ്ങളിൽ അഴിമതി കൊണ്ട് ജനം പൊറുതി മുട്ടിയെന്നും ദിവസവും ഓരോ മന്ത്രിമാരുടെ പേരിൽ അഴിമതി ആരോപണങ്ങൾ ഉയരുമായിരുന്നു എന്നും എന്നാൽ മോദി ഭരണത്തിൽ ഒരു മന്ത്രിമാർ പോലും അഴിമതിക്കുരുക്കിൽ പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മോദി ഭരണത്തിൽ താൻ വളരെയേറെ ആകൃഷ്ടനായെന്നും ഇപ്പോൾ അഴിമതി വീരന്മാർക്ക് ഓരോ വകുപ്പിലും കയറാൻ തന്നെ ഭയമാണെന്നും അദ്ദേഹം പറയുന്നു. ഒരാളെയും മന്ത്രിതല കാര്യങ്ങളിൽ ഇടപെടാനും മന്ത്രിമാർ സമ്മതിക്കില്ലെന്നും അദ്ദേഹം പറയുന്നു. പലരെയും പറ്റിച്ചു പല കാര്യങ്ങളും നടത്തി തരാമെന്നു പറഞ്ഞു വരുന്ന ബന്ധുക്കളുടെ വേഷക്കാരെയും ഇപ്പോൾ ഓരോ ഓഫീസിലും കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ജനങ്ങൾക്ക് ഉപകാരപ്രദമായ പല പദ്ധതികളാണ് മോദി ഗവണ്മെന്റ് നടത്തുന്നത്. ഇത് മൂലം സാധാരണക്കാർക്ക് വലിയ രീതിയിലുള്ള സഹായമാണ് ലഭിക്കുന്നത്. 20 കോടി ജൻധൻ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുമ്പോൾ ജനങ്ങളിലേക്ക് നേരിട്ടാണ് ഇതെത്തുന്നത്. മുദ്ര ലോൺ മൂലം പല ജനങ്ങൾക്കും സ്വന്തമായി ചെറിയ ബിസിനസ്സ് ആരംഭിക്കാൻ സാധിച്ചു. പണ്ട് ഘടക കക്ഷിയിലെ പല മന്ത്രിമാരും അഴിമതി നടത്തിയിരുന്നതിനാൽ ജനങ്ങൾക്ക് ഇതൊന്നും ലഭ്യമായിരുന്നില്ല. ‘മോദി ഗവണ്മെന്റ് ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന സർക്കാരാണെന്ന് ജിജി തോംസൺ പുകഴ്ത്തുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button