Latest NewsNewsInternational

വാര്‍ത്തകളില്‍ ഇടം പിടിച്ച് ഐ.എസ് , ഭീകരര്‍ കൊന്നു തള്ളിയ 12,000 പേരില്‍ 123 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ബാഗ്ദാദ് : ഐ.എസ് ഭീകരതയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇസ്ലാമിക് ഭീകരര്‍ കൊന്ന് കുഴിച്ചുമൂടിയ തടവുപുള്ളികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഏഴ് കൊല്ലത്തിനു ശേഷം കൂട്ടക്കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്തു. ഇറാഖിലാണ് സംഭവം. 123 പേരുടെ അവശിഷ്ടങ്ങളാണ് ഇറാഖിലെ മൊസൂളില്‍ നീനെവേ ഗവര്‍ണറേറ്റിലെ കൂട്ടക്കുഴിയില്‍ നിന്ന് പുറത്തെടുത്തതെന്ന് ഇറാഖ് അധികൃതര്‍ അറിയിച്ചു.

Read Also : രാജ്യത്തിന്റെ പ്രശ്‌നം:ഐഎസിൽ ചേർന്നവരെ തിരിച്ചു കൊണ്ടു വരുന്ന വിഷയത്തിൽ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രം

2014 ജൂണിലാണ് ബദുഷ് ജയിലില്‍ ഐ.എസ് ഭീകരര്‍ കൂട്ടക്കൊല നടത്തിയത് . ആ വര്‍ഷം ഇറാഖിന്റെ മൂന്നിലൊന്ന് പ്രദേശവും ഐ.എസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു . സുന്നി മുസ്ലീം തടവുകാരെ മോചിപ്പിക്കാനാണ് ഐ.എസ് തീവ്രവാദികള്‍ മൊസൂള്‍ നഗരത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ബദുഷ് ഗ്രാമത്തിലെ ജയിലില്‍ ആക്രമണം നടത്തിയത് .

2017 മാര്‍ച്ചില്‍ ഇറാഖ് സൈന്യം നിയന്ത്രണം ഏറ്റെടുത്ത പ്രദേശങ്ങളിലാണ് ഇപ്പോള്‍ ഐ.എസ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്.12,000 മൃതദേഹങ്ങളെങ്കിലും ഈ പ്രദേശത്തെ ശവക്കുഴികളില്‍ അടക്കം ചെയ്തിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button