തിരുവനന്തപുരം: ഐഎസിൽ ചേർന്നവരുടെ തിരിച്ചു വരവ് സംബന്ധിച്ച വിഷയത്തിൽ തീരുമാനെമടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് രാജ്യത്തിന്റെ പ്രശ്‌നമാണ്. രാജ്യത്തിന്റെ ഭാഗമായിട്ട് അവർ നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: മൂന്നാം തരംഗം തടയാൻ ലോക്ക് ഡൗൺ മാത്രം പോര: ബഹുജന കൂട്ടായ്മ വേണമെന്ന് മുഖ്യമന്ത്രി
ഇക്കാര്യത്തിൽ പ്രശ്‌നങ്ങൾ എന്തൊക്കെയാണ് എന്നത് കൂടുതൽ മനസിലാക്കേണ്ടതുണ്ട്. ഐഎസിൽ ചേർന്നുവെന്ന് പറയപ്പെടുന്നവർ അവിടുത്തെ ജയിലിലാണ്. അവർ ഇങ്ങോട്ട് വരാൻ തയാറുണ്ടോയെന്ന് അറിയണം. അതുപോലെ തന്നെ അവരുടെ കുടുംബത്തിന്റെ അഭിപ്രായം അറിയാൻ തയാറാകണം. അങ്ങനെയൊക്കെ കൂടി പൊതുവായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഈ കാര്യങ്ങളെല്ലാം പരിശോധിച്ചു കൊണ്ടാകണം നിലപാട് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: മിന്നല്‍ പ്രളയങ്ങളും ഉരുള്‍പൊട്ടലും ഉണ്ടായേക്കാം: ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
Post Your Comments