അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി ആംആദ്മി പാർട്ടി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിൽ സന്ദർശനം നടത്തിയ ശേഷം അഹമ്മദാബാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് സംസ്ഥാനത്ത് കേസെടുത്തത് മൂവായിരത്തിലധികം പേർക്കെതിരെ
ബിജെപിക്കും കോൺഗ്രസിനും പകരക്കാരായിട്ടാകും ഗുജറാത്തിൽ ആംആദ്മി പാർട്ടി ഇറങ്ങുക. ഡൽഹി മോഡലായിരിക്കില്ല ഗുജറാത്തിൽ നടപ്പിലാക്കുക. ഓരോ സംസ്ഥാനത്തിനും അവരുടേതായ പ്രശ്‌നങ്ങളാണ്. ഗുജറാത്തിലെ മാതൃക തീരുമാനിക്കേണ്ടത് ഇവിടുത്തെ ജനങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൂററ്റ് മുൻസിപ്പൽ കോർപ്പറേഷനിൽ 27 സീറ്റുകൾ നേടിയതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് അരവിന്ദ് കെജ്‌രിവാൾ ഗുജറാത്ത് സന്ദർശനത്തിനെത്തുന്നത്. പാർട്ടിയുടെ സ്വാധീനം ഗുജറാത്തിൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
Read Also: ഓണ്‍ലൈന്‍ ക്ലാസിൽ നഗ്നതാപ്രദര്‍ശനം: ഒന്‍പതാം ക്ലാസുകാരനെ കുടുക്കി അദ്ധ്യാപിക
Post Your Comments