KeralaLatest NewsNewsIndia

ഓണ്‍ലൈന്‍ ക്ലാസിൽ നഗ്നതാപ്രദര്‍ശനം: ഒന്‍പതാം ക്ലാസുകാരനെ കുടുക്കി അദ്ധ്യാപിക

ചോദ്യം ചെയ്യലില്‍ തമാശയ്ക്കായി ചെയ്തതാണിതെന്നാണ് വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞത്

മുംബൈ: ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികമാര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മുംബൈ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാജസ്ഥാനിൽ നിന്നുള്ള പതിനഞ്ച് വയസുകാരനാണ് പ്രതി.

ഇ-കോഡിങ് ക്ലാസിനിടയില്‍ നിരവധി തവണ വിദ്യാര്‍ഥി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. തുടർച്ചയായി വിദ്യാർത്ഥി ഇതാവര്‍ത്തിച്ചതിനേ തുടര്‍ന്ന് അധ്യാപികമാർ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു തുടര്‍ന്ന് മുംബൈ, സകിനാക പോലീസ് സ്റ്റേഷനില്‍ ഇവര്‍ കേസ് ഫയല്‍ ചെയ്തു.

അന്വേഷണത്തില്‍ പ്രതി രാജസ്ഥാനിലാണെന്ന് തിരിച്ചറിഞ്ഞ പോലീസ് സംഘം കഴിഞ്ഞ മാസം രാജസ്ഥാനിലെത്തി. അതേസമയം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വിദ്യാര്‍ഥി മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. തുടർന്ന് വീണ്ടും നഗ്നതാ പ്രദര്‍ശനം നടത്തിയതോടെ സ്ഥലം തിരിച്ചറിഞ്ഞ പോലീസ് അവിടെയെത്തി വിദ്യാർത്ഥിയെ കസ്റ്റഡിയില്‍ എടുക്കുകയുയായിരുന്നു.

കോവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനം

വിദ്യാര്‍ഥിക്ക് കമ്പ്യൂട്ടറിനേക്കുറിച്ച് നല്ല അറിവുണ്ടെന്നും, ഐ.പി അഡ്രസ് ട്രാക്ക് ചെയ്യാതിരിക്കാനുള്ള മുന്‍കരുതല്‍ സംവിധാനങ്ങള്‍ വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പിലുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. ക്ലാസിനിടെ തന്റെ മുഖം സ്‌ക്രീനില്‍ വ്യക്തമാകാതിരിക്കാൻ വിദ്യാർത്ഥി ശ്രദ്ധിച്ചിരുന്നുവെങ്കിലും കിട്ടിയ അവസരത്തില്‍ അധ്യാപിക എടുത്ത ഒരു ചിത്രം കേസ് അന്വേഷണത്തില്‍ സഹായിച്ചതായും പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ തമാശയ്ക്കായി ചെയ്തതാണിതെന്നാണ് വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞത്.

shortlink

Post Your Comments


Back to top button