കണ്ണൂർ : കോൺഗ്രസിന്റെ ഇന്നത്തെ സ്ഥിതിയിൽ വിഷമമുണ്ടെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. കോൺഗ്രസ് ഒടിഞ്ഞുകുത്തി ഒരു പരുവത്തിലാണ്. ഇതിന് കാരണം പുറത്തുനിന്നുള്ളവരാരുമല്ല, കാരണക്കാർ ഉള്ളിൽതന്നെയാണെന്നും ടി. പത്മനാഭൻ പറഞ്ഞു. നിയുക്ത കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘കോൺഗ്രസിന്റെ പ്രവർത്തനം ഗ്രാസ്‌റൂട്ട് ലെവലിൽ വേണം. സാധാരണ പ്രവർത്തകരുടെ കാര്യം ചിന്തിക്കണം. അവരാണ് നമുക്കുവേണ്ടി പ്രവർത്തിക്കുന്നത്. അവരാണ് വലിയവരെ വിജയിപ്പിക്കുന്നത്. അത് ഓർമവേണം. ആ രീതിയിലായിരിക്കണം പാർട്ടി പ്രവർത്തനം. ഇങ്ങനെയൊക്കെ ചെയ്താൻ കോൺഗ്രസിന് ഭാവിയുണ്ട്. അതുപോലെ തന്നെ, ആരോപണം ഉന്നയിക്കുമ്പോൾ അടിസ്ഥാനപൂർണമാവണം. തെളിയിക്കാൻ പറ്റുന്ന ആരോപണങ്ങളേ ഉന്നയിക്കാവൂ. പ്രകൃതിദുരന്തമായാലും എന്തായാലും സഹായിക്കുമ്പോൾ പാർട്ടിയോ ജാതിമതമോ ഒന്നും നോക്കരുത്. സഖാവായാലും സഹായിക്കണം’- ടി. പത്മനാഭൻ പറഞ്ഞു.
Read Also : രാജ്യത്ത് ആദ്യമായി ഡോര്‍ ടു ഡോര്‍ വാക്സിനേഷന്‍ ഡ്രൈവ് നടപ്പാക്കാനൊരുങ്ങി ഈ സംസ്ഥാനം
കേരളത്തിൽ മാർക്‌സിസ്റ്റുകാരെ മാത്രം മുഖ്യശത്രുവായി കണ്ടാൽ പോര ബി.ജെ.പി.യെയും ശ്രദ്ധിക്കണമെന്നും ടി. പത്മനാഭൻ പറഞ്ഞു. ഇന്ത്യ അവരാണ് ഭരിക്കുന്നത്. കേരളത്തിൽ ഇന്നല്ലെങ്കിൽ നാളെ അവർ അധികാരത്തിൽ വന്നേക്കാമെന്നും ടി. പത്മനാഭൻ പറഞ്ഞു.
Post Your Comments