മലപ്പുറം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ സന്നദ്ധ സേനാ വളണ്ടിയറെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി. ഗ്രാമപഞ്ചായത്ത് നിയോഗിച്ച വളണ്ടിയറെയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദ്ദിച്ചത്. ആരോഗ്യ കേന്ദ്രത്തില്‍ സേവനം ചെയ്തിരുന്ന വളണ്ടിയര്‍ കെ ജയകൃഷ്ണനാണ് മര്‍ദനമേറ്റത്.
Also Read:യൂറോ കപ്പ് ഉദ്ഘാടന മത്സരത്തിൽ ഇറ്റലിക്ക് തകർപ്പൻ ജയം
വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി എത്തിയവരുടെ വാഹനങ്ങളാൽ കുടുംബരോഗ്യ കേന്ദ്ര പരിസരം നിറഞ്ഞത് നിയന്ത്രിക്കണമെന്ന് ആര്‍ ആര്‍ ടി അംഗങ്ങളോട് ജയകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ജയകൃഷ്ണന് മർദ്ദനമേറ്റത്. ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് യൂണിഫോം ധരിച്ചവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ജയകൃഷ്ണന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.
സംഘര്‍ഷത്തില്‍ പരിക്കേറ്റ സന്നദ്ധ വളണ്ടിയര്‍ കെ ജയകൃഷ്ണന്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. സംഭവത്തില്‍ പാണ്ടിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments