റോം: യൂറോ കപ്പ് ഉദ്ഘാടന മത്സരത്തിൽ ഇറ്റലിക്ക് തകർപ്പൻ ജയം. തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി തകർത്തത്. ഇറ്റലിക്കായി ഇമ്മൊബിലെയും ഇൻസീഗ്നയും ഗോൾ നേടി. ആദ്യ പകുതിയിൽ തുർക്കി പട ഇറ്റലിയുടെ നിരന്തരമുള്ള ഷോട്ടുകളെ ഭദ്രമായി തടുത്തിട്ടു. എന്നാൽ രണ്ടാം പകുതിയിൽ മികച്ച പന്തടക്കത്തോടെ ഇറ്റലി കളിയുടെ ഗതി മാറ്റി.
തുർക്കിയുടെ പ്രതിരോധ നിരയിലെ പിഴവിൽ നിന്നും 53-ാം മിനിറ്റിൽ ഇറ്റലി ലീഡ് നേടി. പന്തുമായി വലതുവിങ്ങിലൂടെ പാഞ്ഞ ഡൊമിനിക്കോ ബെറാർഡി തൊടുത്ത തകർപ്പൻ ഷോട്ട് മെരിഹ് ഡെമിറളിന്റെ ശരീരത്തിൽ തട്ടി സ്വന്തം വലയിലേക്ക് കയറി. അറുപത്തിയാറാം മിനിറ്റിൽ ഇമ്മൊബിന്റെ ഗോളിലൂടെ ഇറ്റലി ലീഡ് രണ്ടാക്കി ഉയർത്തി.
Read Also:- ഐ.പി.എൽ പുതിയ ടീമിനായുള്ള ടെണ്ടർ ഉടൻ ഉണ്ടാവില്ലെന്ന്: ബി.സി.സി.ഐ
വലതുവിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പന്ത് സ്പിനസാലോ ഗോളിലേക്ക് ഷൂട്ട് ചെയ്‌തെങ്കിലും തുർക്കി കീപ്പർ തടുത്തു. റീബൗണ്ടെന്നോണ്ണം കാലിലെത്തിയ പന്ത് ഇമ്മൊബിലോ അനായാസം വലയിലെത്തിച്ചു. ഗോൾ കീപ്പറുടെ പിഴവിൽ നിന്നായിരുന്നു ഇറ്റലിയുടെ മൂന്നാം ഗോൾ പിറന്നത്. ഗോൾ കീപ്പറുടെ മിസ് കിക്കിൽ നിന്ന് അവസരം മുതലാക്കിയ ഇമ്മൊബിലോ പന്ത് ഇൻസീഗ്നയ്ക്ക് കൈമാറി. ഇൻസീഗ്നയുടെ ഗോളിലൂടെ ഇറ്റലി മൂന്നാം ഗോളും നേടി. യൂറോ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇറ്റലി ഒരു മത്സരത്തിൽ മൂന്ന് ഗോൾ നേടുന്നത്.
Post Your Comments