Latest NewsIndia

കൊറോണ പ്രതിരോധത്തിനു കൈത്താങ്ങായി സേവാഭാരതിക്ക് പിപിഇ കിറ്റുകള്‍ കൈമാറി സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷും മകന്‍ ഗോകുല്‍ സുരേഷും ചേര്‍ന്നാണ് പിപിഇ കിറ്റുകള്‍ കൈമാറിയത്.

തിരുവനന്തപുരം : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സേവാഭാരതിയ്ക്ക് പിപിഇ കിറ്റുകള്‍ കൈമാറി ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. 200 പിപിഇ കിറ്റുകളാണ് സംഭാവന ചെയ്തത്. സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷും മകന്‍ ഗോകുല്‍ സുരേഷും ചേര്‍ന്നാണ് പിപിഇ കിറ്റുകള്‍ കൈമാറിയത്. സാമൂഹ്യ സേവന ട്രസ്റ്റ് മുഖേനയാണ് പിപിഇ കിറ്റുകള്‍ സേവാഭാരതിയ്ക്ക് കൈമാറിയത്.

കിറ്റുകള്‍ കല്ലിയൂര്‍ ഉള്‍പ്പെടെ കോവളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വിതരണം ചെയ്യും. സേവാഭാരതി പ്രവര്‍ത്തകര് വീട്ടിലെത്തിയാണ് കിറ്റുകള്‍ കൈപ്പറ്റിയത്. ആയിരകണക്കിന് അശരണര്‍ക്ക് ആലംബമായ സുരേഷ് ഗോപിക്കും കുടുംബത്തിനും സേവാഭാരതി അഭിനന്ദനങ്ങള്‍ അറിയിച്ചു. സേവാഭാരതി കേരളത്തിൽ അങ്ങോളമിങ്ങോളം വലിയ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.

അട്ടപ്പാടിയിലെ ജനങ്ങൾക്ക് കൈത്താങ്ങായി കൊറോണ രോഗികളെ ചികിത്സിക്കുന്നതിനായി ചികിത്സാ കേന്ദ്രം സേവാഭാരതി ആരംഭിച്ചു. 50 കിടക്കകളുള്ള ചികിത്സാ കേന്ദ്രമാണ് സേവാഭാരതി ഒരുക്കിയിരിക്കുന്നത്.സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പട്ടിമാളത്ത് സ്ഥിതി ചെയ്യുന്ന എപിജെ അബ്ദുൾ കലാം ഇന്റർനാഷണൽ ട്രൈബൽ സ്‌കൂളിലാണ് ചികിത്സാ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.

ആകെയുള്ള 50 കിടക്കകളിൽ 20 കിടക്കകളിൽ ഓക്‌സിജൻ സൗകര്യം ലഭ്യമാണ്. ഭക്ഷണം, യാത്രാ സൗകര്യം എന്നിവയും രോഗികൾക്ക് സൗജന്യമായി നൽകും. ഇത് കൂടാതെ വിവിധ ജില്ലകളിൽ വലിയതോതിലുള്ള പ്രവർത്തനങ്ങളാണ് സേവാഭാരതി കാഴ്ചവെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button