ന്യൂഡൽഹി : എടിഎം പരിപാലന ചെലവ് ഉയര്‍ന്നതോടെ ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. സൗജന്യ പരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വര്‍ധന. അതതു ബാങ്കുകളുടെ എ.ടി.എമ്മില്‍ മാസം അഞ്ച് ഇടപാടുകള്‍ സൗജന്യമായി തുടരും.
Read Also : കോവിഡ് വാക്സിൻ കൂടുതൽ പാഴാക്കുന്ന സംസ്ഥാനങ്ങൾ : ലിസ്റ്റ് പുറത്ത് വിട്ട് കേന്ദ്രം
പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് 15 രൂപയില്‍നിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകള്‍ക്ക് അഞ്ച് രൂപയില്‍നിന്ന് ആറുരൂപയായും വര്‍ധിക്കും. ഓഗസ്റ്റ് ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
ഇന്റര്‍ ബാങ്ക് ഇടപാട് ചാര്‍ജ് 20 രൂപയില്‍നിന്ന് 21 രൂപയുമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന് 2022 ജനുവരി ഒന്നുമുതലാണ് പ്രാബല്യം. പ്രത്യേക കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. 2014ലാണ് ഇതിന് മുമ്പ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്. ചാര്‍ജുകളില്‍ മാറ്റം വരുത്തിയിട്ട് വര്‍ഷങ്ങളായെന്ന വാദം ആര്‍.ബി.ഐ മുഖവിലക്കെടുക്കുകയായിരുന്നു.
Post Your Comments