ഡല്‍ഹി : കോൺഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ‘ബി.ജെ.പിയിൽ ചേര്‍ന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രസാദ പോയത് ‘ പ്രസാദം’ ലഭിക്കാനാണെന്നും കപില്‍ സിബല്‍ പരിഹസിച്ചു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പിയുടെ തുറുപ്പ് ചീട്ടാകാനാണ് പ്രസാദയുടെ വിധിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബി.ജെ.പി.യിലേക്ക് പോകാൻ സാധ്യതയുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതിന് താൻ മരിക്കണമെന്നായിരുന്നു കപില്‍ സിബലിന്റെ മറുപടി. ‘ഞങ്ങൾ യഥാർത്ഥ കോൺഗ്രസുകാരാണ്, എന്റെ ജീവിതത്തിൽ ഒരിക്കലും ബി.ജെ.പിയിൽ ചേരാൻ ഞാൻ ആഗ്രഹിക്കില്ല. എന്റെ മൃതദേഹമായിപ്പോലും ഞാൻ ആ പാർട്ടിയിൽ ചേരില്ല. കോൺഗ്രസ് നേതൃത്വം എന്നെ വിട്ടുപോകാൻ അറിയിച്ചാൽ അതാകാം. ആ അടിസ്ഥാനത്തിൽ പാർട്ടി വിടുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചേക്കാം, പക്ഷേ ബി.ജെ.പിയിൽ ചേരില്ല’- കപില്‍ സിബല്‍ പറഞ്ഞു.
കോൺഗ്രസിൽ നേതൃമാറ്റം വേണമെന്നും മാറ്റങ്ങളെ ഉൾക്കൊണ്ടല്ലാത്ത മുന്നോട്ട് പോക്ക് അസാധ്യമാണെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം കപിൽ സിബലിന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ,കപിൽ സിബലും സംഘവും ഉന്നയിച്ച ആരോപണങ്ങളെ വിമതശബ്ദം മാത്രമായാണ് നേതൃത്വം പരിഗണിച്ചത്.
Post Your Comments