കോഴിക്കോട്: ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചു മടങ്ങിയ ആംബുലൻസ് ഡ്രൈവർക്ക് യൂത്ത് ലീഗ് പ്രവർത്തകരുടെ മർദ്ദനം. അറഫാത്ത് എന്ന യുവാവിനാണ് മർദ്ദനമേറ്റത്. മൃതദ്ദേഹത്തെ കുളിപ്പിക്കാൻ സമ്മതിച്ചില്ലെന്നാരോപിച്ചായിരുന്നു മർദ്ദനമെന്നാണ് ആംബുലൻസ് ഡ്രൈവർ അറഫാത്തിന്റെ മൊഴി.
Also Read:ഇന്ത്യന്‍ കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ചൈന
ഒരാഴ്ച മുൻപ് അടക്കം ചെയ്ത മൃതദ്ദേഹത്തെ ചൊല്ലിയാണ് മർദ്ദനം അരങ്ങേറിയിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ മൃതദേഹം പുറത്തെടുത്ത്, മതപ്രകാരം അടക്കം ചെയ്യണമെന്നതായിരുന്നു യൂത്ത് ലീഗ് പ്രവർത്തകരുടെ ആവശ്യം. എന്നാൽ പ്രോട്ടോകോൾ പാലിക്കണമെന്ന് അറഫാത്ത് നിർബന്ധം പിടിച്ചു. ഇതിന്റെ പ്രതികാരമായിട്ടാണ് തന്നെ മർദിച്ചതെന്നും അറഫാത്ത് പറയുന്നു.
മൃതദേഹങ്ങൾ അഴിപ്പിച്ച് കുളിപ്പിച്ചതിനു ശേഷമേ അടക്കാവൂ എന്ന് പലരും നിർബന്ധം പിടിക്കാറുണ്ടെന്നാണ് ആംബുലൻസ് ഡ്രൈവർമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തിൽ ഈ പ്രോട്ടോകോൾ ലംഘനം പരസ്യമായ രഹസ്യമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.
Post Your Comments