ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റമുണ്ടാക്കിയതായി സർവ്വേ റിപ്പോർട്ട്. ഉപരിപഠന മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തുമാണ് പെൺകുട്ടികൾ അഭിമാനമാകുന്നത്. അഞ്ച് വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസമേഖലയിൽ പെൺകുട്ടികളുടെ എണ്ണത്തിൽ 18 ശതമാനം വർദ്ധനയുണ്ടായെന്നാണ് സർവ്വേ റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യയിലെ ഉന്നത പഠന മേഖലയിലാണ് സർവ്വേ നടന്നത്. 2019-20ലെ റിപ്പോർട്ടിൽ എം.ഫിൽ, ബിരുദാനന്തര പഠനം, മെഡിക്കൽ വിദ്യാഭ്യാസം, ആർട്‌സ് ആന്റ് സയൻസ് മേഖല എന്നിവിടങ്ങളിൽ ചേരുന്ന പെൺകുട്ടികളിൽ കാര്യമായ വർദ്ധനായാണ് ഉണ്ടായിരിക്കുന്നത്. ബേഠീ പഠാവോ ബേഠീ ബച്ചാവോ ആഹ്വാനം വനിതകളെ ഏറെ ബോധവൽക്കരിച്ചെന്നാണ് വിലയിരുത്തൽ.
Read Also: കോവിഡ് വാക്സിന്‍ വിതരണത്തിലും കേരളം മുൻപന്തിയിൽ തന്നെ : കണക്കുകൾ ഇങ്ങനെ
രാജ്യത്തെ പൊതു ഉണർവ്വും വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളും ഡിജിറ്റലൈസേഷനും ഗുണമായെന്നും സർവ്വേ വിലയിരുത്തുന്നു. വിദ്യാഭ്യാസ രംഗത്ത് 27.3 ശതമാനമാണ് പെൺകുട്ടികൾ. പങ്കാളിത്തം നല്ല രീതിയിൽ വർദ്ധിക്കുന്നുവെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments