ന്യൂഡല്‍ഹി : കോവിഡ് വാക്സിന്‍ വിതരണത്തിലും നേട്ടം കൈവരിച്ച് കേരളം. ജനസംഖ്യയുടെ 22.4 ശതമാനം പേര്‍ക്കു കേരളം വാക്സിന്‍ നല്‍കി കഴിഞ്ഞു. എന്നാൽ തമിഴ്നാട്ടില്‍ വാക്സിന്‍ വിതരണം പ്രതിസന്ധി നേരിടുകയാണ്. ഇത്രയും നാളായിട്ടും മൊത്തം ജനസംഖ്യയുടെ ഒന്‍പത് ശതമാനം പേര്‍ക്കു മാത്രമേ തമിഴനാട്ടില്‍ വാക്സിന്‍ വിതരണം ചെയ്യുവാന്‍ സാധിച്ചിട്ടുള്ളു.
Read Also : കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ്
ആദ്യഘട്ടത്തില്‍ വാക്സിന്‍ പരീക്ഷണങ്ങളില്‍ ഭാഗമായിരുന്ന തമിഴ്നാട്ടുകാരന്‍ വാക്സിന്‍ എടുത്തതിനു ശേഷം ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതും സിനിമാ താരം വിവേക് വാക്സിന്‍ എടുത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞതും തമിഴ്നാട്ടില്‍ വാക്സിന്‍ വിതരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ വാക്സിന്‍ ഉപയോഗത്തിന് അനുസരിച്ചാണ് കേന്ദ്രം വാക്സിന്‍ വിതരണം ചെയ്യുന്നതെന്നും അതിനാല്‍ തന്നെ തങ്ങള്‍ക്കു ചിലപ്പോള്‍ ആവശ്യത്തിനു വാക്സിന്‍ ലഭിക്കാറില്ലെന്നും തമിഴ്നാട് അധികൃതര്‍ അറിയിച്ചു.
യു പി, അസാം മുതലായ സംസ്ഥാനങ്ങളും വാക്സിന്‍ വിതരണത്തില്‍ വേണ്ടത്ര വേഗം കൈവരിച്ചിട്ടില്ല. എന്നാല്‍ ഗുജറാത്തില്‍ ഇതു 20.5 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കികഴിഞ്ഞു.
Post Your Comments