തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം ഉണ്ടായ ലോക്ക്ഡൗൺ കണക്കിലെടുത്ത് വാഹനനികുതി അടയ്ക്കാനുള്ള കാലാവധി സംസ്ഥാന സർക്കാർ നീട്ടി. ഓഗസ്റ്റ് 31 വരെയാണ് കാലാവധി നീട്ടിയത്. ഓട്ടോ, ടാക്‌സി ഉള്‍പ്പെടെയുള്ള സ്റ്റേജ് കോൺട്രാക്ട് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള തീയതിയാണ് നീട്ടിയത്.
ചെറുകിട വ്യാപാരികളെയും പദ്ധതിയിൽ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലോക്ക്ഡൗൺ കാരണം വാഹനങ്ങള്‍ ഓടാത്തത് പരിഗണിച്ചാണ് വാഹനനികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നൽകിയത്. എന്നാൽ, വാഹനങ്ങൾ ഓടാത്ത കാലയളവിലെ നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്ന് മന്ത്രി മറുപടി നൽകി.
Post Your Comments