KeralaNattuvarthaLatest NewsIndiaNews

ലക്ഷദ്വീപ്: അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇടത് എം.പിമാർ പാർലമെന്റിൽ അവകാശലംഘന നോട്ടിസ് നൽകി

ലക്ഷദ്വീപ് നിവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യർഥനയെ തുടർന്നാണ് ദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചത്

ഡൽഹി: ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇടത് എംപിമാർ പാർലമെന്റിൽ അവകാശലംഘന നോട്ടിസ് നൽകി. എളമരം കരീം, ബിനോയ്‌ വിശ്വം, എം.വി.ശ്രേയാംസ് കുമാർ, വി.ശിവദാസൻ, കെ.സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവർ രാജ്യസഭയിലും എ.എം.ആരിഫ്, തോമസ് ചാഴികാടൻ എന്നിവർ ലോക്‌സഭയിലുമാണ് നോട്ടിസ് നൽകിയത്.

ലക്ഷദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്ട്രേറ്റർക്ക് കീഴിൽ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് മനസിലാക്കുന്നതിനുമാണ് ദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചത്. ഇക്കാര്യങ്ങൾ മനസ്സിലാക്കി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു തീരുമാനം. ലക്ഷദ്വീപ് നിവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യർഥനയെ തുടർന്നാണ് ദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചതെന്നും എം.പിമാർ പറയുന്നു.

അനുമതിക്കായി ബന്ധപ്പെട്ടവർക്ക് കത്തു നൽകിയിരുന്നുവെന്നും എന്നാൽ, കോവിഡ് സാഹചര്യം കണക്കിലെടുത്ത് യാത്ര മാറ്റിവയ്ക്കണമെന്ന നിർദേശമാണ് ലക്ഷദ്വീപ് ഭരണകൂടം നൽകിയതെന്നും എം.പിമാർ വ്യക്തമാക്കി. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദ്വീപിൽ ഔദ്യോഗിക സന്ദർശനം നടത്താൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകിയിരുന്നു. ഈ കത്തിന് മറുപടി തരാൻ പോലും ദ്വീപ് ഭരണകൂടം തയാറായില്ല.

പാർലമെന്റ് അംഗങ്ങളോടുള്ള ഇത്തരം അവഹേളനത്തിനെതിരെ അഡ്മിനിസ്ട്രേറ്ററോട് പാർലമെന്റ് വിശദീകരണം തേടണമെന്നും, കൃത്യവിലോപം കാണിച്ച മുഴുവൻ ആളുകൾക്കെതിരെയും നടപടികൾ സ്വീകരിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button