ചെന്നൈ: രാജ്യം കോവിഡ് മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ തമിഴ്നാടിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഗോകുലം മൂവീസ്. തമിഴ്നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് ഒരുകോടി രൂപയാണ് ഗോകുലം ഗോപാലൻ സംഭാവന ചെയ്തിരിക്കുന്നത് . ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്മാന് ഗോകുലം ഗോപാലന് തന്നെയാണ് സഹായം കൈമാറിയത്.
മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരില്‍ കണ്ടാണ് പണം കൈമാറിയിരിക്കുന്നത്. നേരത്തെ കോവിഡ് വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള മുഖ്യമന്ത്രിക്കും ഗോകുലം ഗോപാലൻ ഒരുകോടി രൂപ കൈമാറിയിരുന്നു. ഗോകുലം ഗോപാലൻ ക്ലിഫ് ഹൗസിൽ നേരിട്ടെത്തിയാണ് ചെക്ക് കൈമാറിയത്.
Post Your Comments