കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണവുമായി ഗോകുലം ഗോപാൻ. എസ്എൻ ട്രസ്റ്റിൽ നിന്ന് വെള്ളാപ്പള്ളി ശതകോടികൾ മോഷ്ടിച്ചുവെന്നും എസ്എൻഡിപിയിലെ വെള്ളാപ്പള്ളിയുടെ ഗുണ്ടായിസവും കുടുംബാധിപത്യവും ഇനിയും അനുവദിച്ചുനൽകേണ്ടതില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. അല്പമെങ്കിലും നാണമുണ്ടെങ്കിൽ വെള്ളാപ്പള്ളി സ്ഥാനമൊഴിയണമെന്നും ഗോകുലം ഗോപാലൻ ആവശ്യപ്പെട്ടു.
‘ഈഴവരുടെ നേതാവെന്നാണ് വെള്ളാപ്പള്ളിയുടെ അവകാശവാദം. ആരാണ് വെള്ളാപ്പള്ളിയെ നേതാവാക്കിയത്. മക്കളും വേണ്ടപ്പെട്ടവരും ആണോ ഒരു സമുദായത്തിന്റെ നേതാവിനെ തെരഞ്ഞെടുക്കേണ്ടത്. ജീവൻ നഷ്ടപ്പെട്ടാലും വെള്ളാപ്പള്ളിയുടെ കരങ്ങളിൽ നിന്ന് യൂണിയനെ മോചിപ്പിക്കും. എല്ലാത്തിനും വെള്ളാപ്പള്ളിയെക്കൊണ്ട് മറുപടി പറയിക്കും’- ഗോകുലം ഗോപാലൻ പറഞ്ഞു.
ജനറൽ സെക്രട്ടറി സ്ഥാനം വെളളാപ്പളളി ഒഴിയണം. എസ്എൻഡിപിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന കോടതി ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്നും ധൈര്യമുണ്ടെങ്കിൽ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് നേരിടണമെന്നും ഗോകുലം ഗോപാലൻ വെല്ലുവിളിച്ചു.
Post Your Comments