കോട്ടയം: കൊള്ളപ്പലിശക്കാരനായ ഗോകുലം ഗോപാലന് വിശ്വസിക്കാന്‍ കൊള്ളാത്തവനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശകുനിമാരെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന ഗോപാലനെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read Also : കലാപകരമായ ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം: ഹരിദാസന്റെ കൊലപാതകത്തെ മുഖ്യമന്ത്രി അപലപിച്ചു
‘ഗോപാലന് എവിടെ ഒട്ടിയാലും അവിടം പറിച്ചോണ്ട് പോകുന്നയാളാണ്. മറ്റുള്ളവരെ ചതിച്ച് സ്വത്തുണ്ടാക്കിയ ചരിത്രമാണ് ഗോപാലന്റേത്. നല്ല സ്വഭാവമില്ലാത്ത ഗോപാലന്റെ പണം നോക്കി പോകുന്നവരെല്ലാം എന്നും അപകടത്തിലാണ് പെട്ടിട്ടുള്ളത്. ആര് ചത്താലും കുഴപ്പമില്ല, ആര് നശിച്ചാലും കുഴപ്പമില്ല അവന്റെ സമ്പത്ത് അടിച്ചെടുക്കുകയെന്നതാണ് ഗോപാലന്റെ രീതി. അങ്ങിനെയുള്ള ഒരു പാട് ചരിത്രങ്ങള്‍ തനിക്കറിയാം’, വെള്ളാപ്പള്ളി പറഞ്ഞു .
‘ബ്ലേഡുകാരന് മനുഷ്യത്വമുണ്ടാവില്ല. ഗതികേടു കൊണ്ട് ചെല്ലുമ്പോള്‍ അവന്റെ സമ്പത്തും അടിച്ചു മാറ്റുന്നവനാണ് ഗോപാലന്, തട്ടിപ്പുകാരനും സ്വഭാവ ശുദ്ധിയില്ലാത്തവനുമായ ഗോപാലനെ ജനങ്ങള്‍ക്ക് നന്നായറിയാം’, വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു .
‘കുറേ നാളുകളായി എസ്.എന്‍.ഡി.പിയെ തകര്‍ക്കാന്‍ നടക്കുകയാണ് ഗോപാലന്. എന്നിട്ട് എന്ത് നടന്നു? എസ്.എന്‍.ഡി.പി എന്നതിന്റെ പൂര്‍ണ്ണ രൂപം പോലും അക്ഷരം തെറ്റാതെ പറയാന്‍ ഗോകുലം ഗോപാലന് അറിയില്ല’, വെള്ളാപ്പള്ളി പരിഹസിച്ചു.
വെള്ളാപ്പള്ളിക്കെതിരെയുള്ള തന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ശ്രീനാരായണ ധര്‍മ്മവേദി ചെയര്മാന് ഗോകുലം ഗോപാലനാണെന്ന സുഭാഷ് വാസുവിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്.
Post Your Comments