KeralaCinemaNattuvarthaMollywoodLatest NewsNewsBollywoodEntertainmentKollywoodMovie Gossips

‘ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്’: വിനയൻ

ഈ ചിത്രം ബിഗ് സ്ക്രീനില്‍ കാണിക്കണമെന്നാണ് ആഗ്രഹിക്കുന്നത്

കൊച്ചി: സാങ്കേതികതയെ തന്റെ സാഹചര്യത്തിനും സാമ്പത്തികത്തിനും അനുസരിച്ച് ചുരുക്കി മികച്ച സിനിമാ അനുഭവങ്ങൾ പ്രേക്ഷകന് സമ്മാനിച്ച സംവിധായകനാണ് വിനയൻ. ‘അതിശയൻ’, ‘അത്ഭുതദ്വീപ്’, ‘വെള്ളിനക്ഷത്രം’, എന്നിങ്ങനെ നിരവധി പരീക്ഷണ ചിത്രങ്ങൾ വിനയൻ മലയാളികൾക്ക് സമ്മാനിച്ചു. മലയാളത്തിലെ ഹൊറർ ചിത്രങ്ങളുടെ ലാൻഡ് മാർക്ക് ആണ് വിനയൻ സംവിധാനം ചെയ്ത ‘ആകാശഗംഗ’. ഇപ്പോൾ വർത്തയാകുന്നത് വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന പീരിയോഡിക് ചിത്രമാണ്.

ചിത്രം ബിഗ് സ്ക്രീനില്‍ കാണിക്കണമെന്നും, പ്രേക്ഷകര്‍ വളരെ സംതൃപ്തിയോടെ അതിരുന്ന് കാണണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും, വിനയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കാലഘട്ടം സത്യസന്ധമായി പുനരാവിഷ്കരിക്കുക എന്നത് തങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നുവെന്നും, അതിനായി ചെയ്തിട്ടുള്ള ഹോം വര്‍ക്കുകളിൽ എത്രമാത്രം വിജയിക്കാന്‍ കഴിഞ്ഞു എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും അദ്ദേഹം പറയുന്നു.

സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

“പത്തൊമ്പതാം നൂറ്റാണ്ട്”
അതിസാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയുടെ കഥ എന്നതുപോലെ തന്നെ, അന്ന് തിരുവിതാംകൂറിൽ ജീവിച്ചിരുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ പ്രതിപാദിക്കുന്ന സിനിമ കൂടിയാണ്. ആ കാലഘട്ടം സത്യസന്ധമായി പുനരാവിഷ്കരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. ഒത്തിരി ഹോം വര്‍ക്ക് അതിനായി ചെയ്തിട്ടുണ്ട്. അതില്‍ എത്രമാത്രം വിജയിക്കാന്‍ കഴിഞ്ഞു എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.

ഏതാണ്ട് ഒരു മാസത്തെ ഷൂട്ടിംഗ് കൂടി ഇനി ബാക്കിയുണ്ട്. ഈ ലോക്ഡൗണ്‍ ഒക്കെ കഴിഞ്ഞ് അത് പൂര്‍ത്തീകരിച്ച് ചിത്രം ബിഗ് സ്ക്രീനില്‍ കാണിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് തീയറ്ററില്‍ കാണിക്കുവാന്‍ കഴിയും, നിങ്ങള്‍ പ്രേക്ഷകര്‍ വളരെ സംതൃപ്തിയോടെ അതിരുന്ന് കാണും എന്നൊക്കെയുള്ള പ്രതീക്ഷയോടെ നമുക്ക് മുന്നോട്ട് പോകാം…
വിനയന്

shortlink

Related Articles

Post Your Comments

Related Articles


Back to top button