ന്യൂഡല്‍ഹി : കോവിഡ് സുരക്ഷാ മുൻകരുതലുകൾ പിന്തുടർന്നില്ലെങ്കിൽ കോവിഡ് മൂന്നാം തരംഗത്തിന് വലിയ താമസം ഉണ്ടാകില്ലെന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് മൂന്നാം തരംഗം കുട്ടികളെയാകും ലക്ഷ്യമിടുക എന്ന ധാരണ പൊതുവേ സൃഷ്ടിച്ചിരുന്നു. എന്നാൽ കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാമെങ്കിലും അവർക്ക് മാത്രമായിരിക്കില്ല അപകട സാധ്യതയെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് അഭിപ്രായപ്പെട്ടു.
Read Also : ഇന്ത്യയിലെ ഏറ്റവും മികച്ച 30 ബാങ്കുകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്
ജനിതകവ്യതിയാനം സംഭവിച്ച് കൂടുതൽ ശക്തമായ വൈറസ് വകഭേദങ്ങൾ വാക്സീൻ എടുക്കാത്തവരെ പിടികൂടാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിക്കാത്ത ഒരു വിഭാഗം 18 വയസ്സിനു താഴെയുള്ള കുട്ടികളാണ്. ഇതിനാൽ കുട്ടികൾ, പ്രത്യേകിച്ച് 10 നും 18 നും ഇടയിൽ പ്രായമുള്ളവർ കരുതിയിരിക്കണമെന്ന് സീറോ സർവേകൾ മുന്നറിയിപ്പ് നൽകുന്നു.
മൂന്നാം തരംഗത്തിൽ നിന്ന് കുട്ടികളെ സുരക്ഷിരാക്കി നിർത്താൻ ചില മുൻകരുതലുകൾ :
1. കുട്ടികൾ പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ആരോഗ്യകരമായ ഭക്ഷണം അവരുടെ പ്രതിരോധശേഷി വളർത്തും.
2. കുട്ടികൾക്ക് വൈറസ് പകർന്നു കിട്ടാതിരിക്കാൻ മാതാപിതാക്കൾ പൂർണമായും വാക്സിനേഷൻ എടുക്കണം.
3. കുട്ടികളുടെ കൈകൾ എപ്പോഴും വൃത്തിയാക്കിയും അണുവിമുക്തമാക്കിയും വയ്ക്കുക. കോവിഡ് സുരക്ഷാ മുൻകരുതലുകളെ പറ്റി അവരെ പഠിപ്പിക്കുക; അവ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
4. സ്കൂളുകൾ തുറന്നാലും ഉടനെ കുട്ടികളെ അവിടേക്ക് അയക്കരുത്.
Post Your Comments