ന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളിൽ 150 ശതമാനം വർധനവാണ് ഉണ്ടായത്. ഇതുവരെ 31216 പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. 2109 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി.
Read Also: തിരിച്ചുവരവിന് കരുത്ത് പകരാൻ ബി.ജെ.പി: നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ശശികല
ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 7057 കേസുകളും 609 മരണവുമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിൽ 5418 കേസുകളും രാജസ്ഥാനിൽ 2976 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ 1744 കേസുകളും ഡൽഹിയിൽ 1200 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
ജാർഖണ്ഡിലാണ് ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 96 പേർക്കാണ് ജാർഖണ്ഡിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചത്.
Post Your Comments