KeralaLatest NewsNews

ടി.പി കൊലക്കേസില്‍ ഒരു പങ്കുമില്ലാത്ത കുഞ്ഞനന്തനെ പ്രതിയാക്കുകയായിരുന്നു,അദ്ദേഹം ക്രൂരതയുടെ രക്തസാക്ഷി: എം.വി ജയരാജന്‍

കണ്ണൂര്‍: സംസ്ഥാനത്ത്ടി ഏറെ കോളിളക്കം സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുഞ്ഞനന്തന് ഒരു പങ്കുമില്ലായിരുന്നുവെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍ പറയുന്നു. നിരപരാധിയായ അദ്ദേഹത്തെ കൊലക്കേസില്‍ പ്രതിയാക്കുകയായിരുന്നുവെന്നാണ് ജയരാജന്റെ പരാമർശം. കള്ളക്കേസില്‍ കുടുക്കുകയും അതിനെത്തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും ജയില്‍വാസം സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങളുമാണ് കുഞ്ഞനന്തന്റെ മരണം നേരത്തെയാക്കിയത്. യു.ഡി.എഫ് സര്‍ക്കാരിന്റെ ക്രൂരതയുടെ രക്തസാക്ഷിയാണ് പി.കെ കുഞ്ഞനന്തന്‍ എന്നും അദ്ദേഹം പറയുന്നു. കുഞ്ഞനന്തന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലായിരുന്നു എം.വി ജയരാജന്റെ അനുശോചനം.

Read Also : ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ നടക്കുന്ന പ്രതിഷേധം രാജ്യവിരുദ്ധരെ കൂട്ടുപിടിച്ചുള്ള കേരളത്തിന്റെ സൃഷ്ടി, പ്രഫുല്‍ പട്ടേല്‍

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പാനൂരിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ സിപിഐഎമ്മിനെയും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഒരാളായിരുന്നു പി.കെ കുഞ്ഞനന്തന്‍.അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. കള്ളക്കേസില്‍ കുടുക്കുകയും അതിനെത്തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും ജയില്‍വാസം സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങളുമാണ് കുഞ്ഞനന്തന്റെ മരണം നേരത്തെയാക്കിയത് .കൊലക്കേസില്‍ ഒരു പങ്കുമില്ലാത്ത കുഞ്ഞനന്തനെ പ്രതിയാക്കുകയായിരുന്നു. അന്ന് തന്നെ പരക്കെ ആക്ഷേപം ഉയര്‍ന്നുവന്നതായിരുന്നു.

യുഡിഎഫ് ഭരണത്തിന്‍ കീഴില്‍ നീതിയും ന്യായവും അല്ല അക്കാലത്ത് നടമാടിയത്. യുഡിഎഫ് സര്‍ക്കാരിന്റെ ക്രൂരതയുടെ രക്തസാക്ഷിയാണ് പി.കെ കുഞ്ഞനന്തന്‍.15 വര്‍ഷത്തോളം കുന്നോത്ത് പറമ്പ് സിപിഐഎം ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും പാനൂര്‍ ഏരിയാ കമ്മിറ്റി നിലവില്‍ വന്നതുമുതല്‍ ഏരിയാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുകയും കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഏരിയാ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒരാളായിരുന്നു കുഞ്ഞനന്തന്‍. അതാവട്ടെ കക്ഷിരാഷ്ട്രീയത്തിനതീതമായ ജനങ്ങളുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചു പറ്റാന്‍ ഇടയാക്കുകയും ചെയ്തു.കുഞ്ഞനന്തന്‍ വിടപറഞ്ഞപ്പോള്‍ പാറാട്ടും പാനൂരിലും എത്തിച്ചേര്‍ന്ന ജനാവലി അതാണ് തെളിയിക്കുന്നത്.

ജനങ്ങളുമായി ആത്മബന്ധമുള്ള ഒരു കമ്മ്യൂണിസ്റ്റിനെ തകര്‍ക്കാന്‍ പരിശ്രമിച്ച വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മരണശേഷവും കുഞ്ഞനന്തനെ വെറുതെ വിടുന്നില്ല.അതാണ് കുഞ്ഞനന്തനെന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുമ്‌ബോള്‍ വലതുപക്ഷ മാധ്യമങ്ങളുടെ വേട്ടയാടല്‍ വ്യക്തമാക്കുന്നത്.കമ്മ്യൂണിസ്സുകാരെ ജീവിച്ചിരിക്കുമ്‌ബോള്‍ ‘വധിക്കാന്‍’ ശ്രമിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ മരണശേഷം സാധാരണഗതിയില്‍ അവരുടെ വിഷം വമിപ്പിക്കുന്ന തൂലിക ചലിപ്പിക്കാതിരിക്കുന്ന മര്യാദ എങ്കിലും കാട്ടാറുണ്ട്.

പക്ഷെ കുഞ്ഞനന്തന്റെ കാര്യത്തില്‍ അതുപോലും ഉണ്ടായില്ല.അതുകൊണ്ടാണ് കഴിഞ്ഞദിവസം ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് കുഞ്ഞനന്തനെ മരണശേഷമെങ്കിലും നിങ്ങള്‍ക്ക് വിട്ടുകൂടെ.’കുഞ്ഞനന്തന്‍ ഒരു മനുഷ്യനല്ലേ’ ഈ ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.കുഞ്ഞനന്തന്റെ സ്മരണയ്ക്ക് മുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button